Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202206Wednesday

ട്രോളിങ് നിരോധനം മറികടന്നു കടലിൽ നിന്നും പിടിച്ച അയലകുഞ്ഞുങ്ങളെ കണ്ടെത്തി പരിശോധന; പിടികൂടുന്നത് രണ്ടാം തവണ; നിരോധനം ലംഘിച്ചത് തവക്കൽ ബോട്ടിലെ തൊഴിലാളികൾ

ട്രോളിങ് നിരോധനം മറികടന്നു കടലിൽ നിന്നും പിടിച്ച അയലകുഞ്ഞുങ്ങളെ കണ്ടെത്തി പരിശോധന; പിടികൂടുന്നത് രണ്ടാം തവണ; നിരോധനം ലംഘിച്ചത് തവക്കൽ ബോട്ടിലെ തൊഴിലാളികൾ

സ്വന്തം ലേഖകൻ

കണ്ണൂർ: ആയിക്കര ഹാർബറിൽ ഫിഷറീസ് വകുപ്പ് പരിശോധനയിൽ വളർച്ചയെത്താത്ത അയലക്കുഞ്ഞുങ്ങളെ പിടികൂടി. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ആർ ജുഗ്നുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അമ്പത് കിലോ അയലക്കുഞ്ഞുങ്ങളെ പിടികൂടിയത്. ഇത് രണ്ടാം തവണയാണ് ഈ ട്രോളിങ് നിരോധന കാലയളവിൽ ആയിക്കരയിൽ നിന്ന് അയല കുഞ്ഞുങ്ങളെ പിടികൂടുന്നത്.

ഏഴ് സെന്റീമീറ്ററോളം വലിപ്പമുള്ള അയലക്കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. തവക്കൽ ബോട്ടിലെ തൊഴിലാളികളാണ് കടലിൽനിന്ന് അയലക്കുഞ്ഞുങ്ങളെ പിടിച്ചത്. ബോട്ടുടമ അഫ്സലിൽനിന്ന് പിഴ ഈടാക്കാൻ ഫിഷറീസ് വകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച ആയിക്കര ഹാർബറിൽനിന്നുതന്നെ 1500 കിലോ അയലക്കുഞ്ഞുങ്ങളെ പിടികൂടിയിരുന്നു.

നിശ്ചിത വളർച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. എന്നിട്ടും വിപണിയിൽ തീരെ ചെറിയ മത്സ്യക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്കെത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഫിഷറീസ് വകുപ്പിലെ ടി പി മധു, മറൈൻ എൻഫോഴ്സ്മെന്റിലെ ശ്രീരൻജ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP