Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബോധവത്ക്കരണ ക്ലാസിൽ പീഡന വിവരം വെളിപ്പെടുത്തി; പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ച 28കാരൻ അറസ്റ്റിൽ

ബോധവത്ക്കരണ ക്ലാസിൽ പീഡന വിവരം വെളിപ്പെടുത്തി; പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ച 28കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കാസർകോട് : പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 28കാരൻ അറസ്റ്റിൽ. തായന്നൂർ വേങ്ങച്ചേരിലെ ധനീഷി(28)നെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റുചെയ്തത്. ബോധവത്ക്കരണ ക്ലാസ്സിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നാലെ കേസ് എടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വർഷം മെയ്‌ മാസത്തിലായിരുന്നു സംഭവം. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരേയുള്ള ലൈംഗിക അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിലാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്.

പിന്നീട് ചൈൽഡ്‌ലൈൻ അധികൃതർ പെൺകുട്ടിയിൽനിന്ന് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം അമ്പലത്തറ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് യുവാവിനെതിരേ പോക്സോ കുറ്റം ചുമത്തി പൊലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP