Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷീറ്റ് മേൽക്കൂരയുള്ള കെട്ടിടങ്ങൾക്ക് ഈ വർഷം കൂടി അനുമതി; സ്‌കൂൾ ഫിറ്റ്‌നസ് വ്യവസ്ഥകളിൽ ഇളവ്

ഷീറ്റ് മേൽക്കൂരയുള്ള കെട്ടിടങ്ങൾക്ക് ഈ വർഷം കൂടി അനുമതി; സ്‌കൂൾ ഫിറ്റ്‌നസ് വ്യവസ്ഥകളിൽ ഇളവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്‌കൂൾ അംഗൻവാടി കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് വ്യവസ്ഥകളിൽ താൽക്കാലികമായി ഇളവ് അനുവദിച്ച് സർക്കാർ. സ്‌കൂളുകളിലെയും അങ്കണവാടികളിലെയും ലോഹ ഷീറ്റിട്ട മേൽക്കൂരകൾ മാറ്റണമെന്നും പുതിയ ബഹുനില കെട്ടിടങ്ങൾക്ക് അഗ്‌നിസുരക്ഷാ വകുപ്പിന്റെ അനുമതി വേണമെന്നുമുള്ള സർക്കാർ ഉത്തരവിലാണ് ഇളവ് നൽകിയിരിക്കുന്നത്. ലോഹ ഷീറ്റിട്ട മേൽക്കൂരകളിൽ അധ്യയനവർഷം ആരംഭിക്കുന്നതിനു മുൻപ് ഫാൾസ് സീലിങ് ചെയ്തു ഫാനുകൾ ഇട്ടാൽ മതി. ഈ നിബന്ധനയുടെ അടിസ്ഥാനത്തിൽ ഇത്തരം കെട്ടിടങ്ങൾക്ക് ഇത്തവണ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാമെന്നു തദ്ദേശവകുപ്പ് ഉത്തരവിറക്കി.

2019 ലെ കെട്ടിട നിർമ്മാണച്ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുൻപ് നിർമ്മാണം ആരംഭിച്ചതും 2019 ന് ശേഷം പൂർത്തിയാക്കിയതുമായ കെട്ടിടങ്ങൾക്ക് ഫയർഫോഴ്‌സ് അനുമതിയിൽ ഇളവുനൽകി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് അനുവദിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പുതിയതായി നിർമ്മിക്കുന്ന സ്‌കൂൾ അങ്കണവാടി കെട്ടിടങ്ങൾക്കു നിശ്ചിത നിലവാരത്തിലുള്ള ആസ്ബസ്റ്റോസ് രഹിത ഷീറ്റ് (Non asbestos high impact polypropylene reinforced cement 6mm thick corrugated sheet) മേൽക്കൂരയാക്കായി ഉപയോഗിക്കാം. സ്വകാര്യ സ്‌കൂളുകൾക്ക് ഇതിനു പുറമേ നോൺ ആസ്ബസ്റ്റോസ് സാൻവിജ് ഷീറ്റും ഉപയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നു.

2019 ലെ കെട്ടിട നിർമ്മാണച്ചട്ടം അനുസരിച്ച് 1000 ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിടങ്ങൾക്ക് അഗ്‌നിസുരക്ഷാ വകുപ്പിന്റെ അനുമതി ആവശ്യമാണ്. പക്ഷേ, അതിന് മുൻപ് നിർമ്മാണം ആരംഭിച്ചവയ്ക്ക് അതിന്റെ ആവശ്യമില്ലായിരുന്നു എന്നതു പരിഗണിച്ചാണ് ഇളവ് അനുവദിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP