Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യാജ വീഡിയോ യുഡിഎഫിന്റെ വിഭ്രാന്തി മൂലം; അവരുടെ അവസരവാദ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാകും തൃക്കാക്കരയിലേത് എന്നും എ.വിജയരാഘവൻ

വ്യാജ വീഡിയോ യുഡിഎഫിന്റെ വിഭ്രാന്തി മൂലം; അവരുടെ അവസരവാദ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാകും തൃക്കാക്കരയിലേത് എന്നും എ.വിജയരാഘവൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പിന്തുണ കുറയുന്നത് കൺമുന്നിൽ കാണുമ്പോഴുള്ള വിഭ്രാന്തിയുടെ ഭാഗമാണ് ജോ ജോസഫിനെതിരായ വ്യാജ വീഡിയോയുടെ പിന്നിലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ഈ വീഡിയോ വ്യാജവും നികൃഷ്ടവുമാണ്.

യുഡിഎഫിന്റെ അവസരവാദ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാകും തൃക്കാക്കരയിലേത്. എ കെ ആന്റണി ജീവിത കാലം മൊത്തം ശ്രമിച്ചിട്ടും കോൺഗ്രസിനെ രക്ഷിക്കാനായില്ല. തൃക്കാക്കരയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായ ഡോ. ജോ ജോസഫ് ജനങ്ങൾക്കിടയിൽ അംഗീകരിക്കപ്പെട്ടു. കോൺഗ്രസ് പാർട്ടി നിലവിൽ വലിയ രീതിയിൽ ദുർബലപ്പെട്ടുവെന്നും വിജയരാഘവൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP