Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ സേവനങ്ങൾ ഇനി ഒറ്റപ്ലാറ്റ്‌ഫോമിൽ; ഏകീകൃത പൗരസേവനവിതരണ പ്ലാറ്റ്ഫോം നിർമ്മിക്കുന്നതിന് ധാരണ

സർക്കാർ സേവനങ്ങൾ ഇനി ഒറ്റപ്ലാറ്റ്‌ഫോമിൽ; ഏകീകൃത പൗരസേവനവിതരണ പ്ലാറ്റ്ഫോം നിർമ്മിക്കുന്നതിന് ധാരണ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ ഇനി ഒറ്റപ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. വിവിധ സർക്കാർ വകുപ്പുകളിൽനിന്നുള്ള സേവനങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിന് ഏകീകൃത പൗരസേവനവിതരണ പ്ലാറ്റ്ഫോം നിർമ്മിക്കുന്നു. ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വേർ സൊല്യൂഷനായ ഡിജിറ്റ് എന്ന പ്ലാറ്റ്ഫോമാകും ഇതിന് ഉപയോഗിക്കുക.

ഡിജിറ്റ് ഉപയോഗിച്ച് ഏകീകൃത പൗരസേവനവിതരണ പ്ലാറ്റ്ഫോം നിർമ്മിക്കുന്നതിന് ഇഗവ് ഫൗണ്ടേഷനും സംസ്ഥാന ഐ.ടി. മിഷനും ധാരണയായി. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഡിജിറ്റിന്റെ ഉപയോഗം നിലവിലെ പ്ലാറ്റ്ഫോമിനെ തടസ്സങ്ങളില്ലാത്തതും ഉയർന്ന നിലവാരത്തിലുള്ളതുമാക്കാൻ സഹായിക്കും.

'സേവനം' എന്ന പൊതുപ്ലാറ്റ്ഫോമിൽ വ്യത്യസ്ത ഓൺലൈൻ സേവനങ്ങൾ സംയോജിപ്പിക്കാൻ ഐ.ടി. മിഷൻ ഇപ്പോൾത്തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളെ ഏകീകൃതസംവിധാനം ബാധിക്കില്ലെന്ന് ഐ.ടി. മിഷൻ ഡയറക്ടർ സ്‌നേഹിൽകുമാർ സിങ് പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകൾ അവരുടേതായ ഡിജിറ്റൽ ഉത്പന്ന നിർമ്മിതിക്ക് ഡിജിറ്റ് ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ നാഷണൽ ഇൻഫൊമാറ്റിക്സ് സെന്റർ, ഇൻഫർമേഷൻ കേരളമിഷൻ, കെൽട്രോൺ, സി-ഡിറ്റ് തുടങ്ങിയവയിലെ സിസ്റ്റം ഇന്റഗ്രേറ്റർമാരുമായിചേർന്ന് ആവശ്യമായ മാറ്റങ്ങൾവരുത്തി ഇതിനെ പൊതുപ്ലാറ്റ്ഫോമുമായി സംയോജിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP