Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രാൻഡഡ് റെയിൽവേ സ്റ്റേഷനുകൾ വരുന്നു; സർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും കരാറിൽ പങ്കെടുക്കാം

ബ്രാൻഡഡ് റെയിൽവേ സ്റ്റേഷനുകൾ വരുന്നു; സർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും കരാറിൽ പങ്കെടുക്കാം

സ്വന്തം ലേഖകൻ

പത്തനംതിട്ട: റെയിൽവേ സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്യാൻ കരാർ ക്ഷണിച്ച് ദക്ഷിണ റെയിൽവേ. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമാണിത്. സ്റ്റേഷന്റെ പേരിനു മുന്നിലോ പിറകിലോ ബ്രാൻഡ് പേരോ ലോഗോയോ ചേർക്കാം. സ്റ്റേഷനിൽ സ്ഥലപ്പേരു പ്രദർശിപ്പിച്ചിട്ടുള്ള എല്ലായിടത്തും ബ്രാൻഡ് നാമം എഴുതാനും അനുമതി നൽകും. സർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും കരാറിൽ പങ്കെടുക്കാം.

ഒന്നോ അതിലധികമോ സ്റ്റേഷനുകൾ ഒരുമിച്ചു കരാർ എടുക്കാനുള്ള സൗകര്യമുണ്ട്. കരാർ നേടുന്നവർക്കു സ്റ്റേഷന്റെ സർക്കുലേറ്റിങ് ഏരിയയിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള അനുമതിയുണ്ടാകുമെന്നു കമേഴ്‌സ്യൽ വിഭാഗം അധികൃതർ പറഞ്ഞു. അതേസമയം റെയിൽവേ ട്രാക്കുകളിലോ ടിക്കറ്റുകളിലോ വെബ്‌സൈറ്റുകളിലോ അനൗൺസ്‌മെന്റ് സിസ്റ്റത്തിലോ ബ്രാൻഡിന്റെ പേരുണ്ടാകില്ല.

സ്റ്റേഷൻ ബ്രാൻഡിങിനെ കുറിച്ചു റെയിൽവേ വർഷങ്ങളായി ചിന്തിക്കുന്നുണ്ടെങ്കിലും ഇപ്പോൾ മാത്രമാണു കരാർ നടപടികളിലേക്കു കടന്നത്. ജൂൺ 15 വരെ കരാർ സ്വീകരിക്കും. 3 വർഷം വരെയാണ് കാലാവധി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP