Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീണ്ടും യാത്രക്കാരെ വെട്ടിലാക്കി എയർഇന്ത്യാ എക്സ്‌പ്രസ്; അബുദാബിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയത് 24 മണിക്കൂർ

വീണ്ടും യാത്രക്കാരെ വെട്ടിലാക്കി എയർഇന്ത്യാ എക്സ്‌പ്രസ്; അബുദാബിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയത് 24 മണിക്കൂർ

സ്വന്തം ലേഖകൻ

ഷാർജ: യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി എയർ ഇന്ത്യ എക്‌സ്്പ്രസ് 24 മണിക്കൂറോളം വൈകി. അബുദാബിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ എക്‌സ് 583 എയർ ഇന്ത്യ എക്‌സ്്പ്രസ് വിമാനമാണ് യാത്രക്കാരെ വെട്ടിലാക്കിയത്. വ്യാഴാഴ്ച രാത്രി 9.10-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വെള്ളിയാഴ്ച രാത്രി 7.45-നാണ് പറന്നത്. ഇരുനൂറിലേറെ ആളുകൾ ഈ വിമാനത്തിൽ യാത്രചെയ്യാനായി വ്യാഴാഴ്ച ഉച്ചയോടെ അബുദാബി വിമാനത്താവളത്തിലെത്തിയിരുന്നു. ഇവരെല്ലാം കടുത്ത പ്രതിസന്ധിയിലായി.

നിശ്ചിതസമയത്തുതന്നെ വിമാനം പുറപ്പെടുമെന്നുപറഞ്ഞാണ് യാത്രക്കാർക്ക് ബോർഡിങ് പാസ് അനുവദിച്ചത്. രോഗികളും കുട്ടികളും ഗർഭിണികളും പ്രായമായവരും മരണവിവരമറിഞ്ഞ് നാട്ടിലേക്കുപോകുന്നവരും യാത്രക്കാരിലുണ്ടായിരുന്നു. സാങ്കേതികത്തകരാറുകാരണം യാത്ര വൈകുമെന്നുമാത്രമാണ് ആദ്യഘട്ടത്തിൽ യാത്രക്കാരെ അറിയിച്ചത്. പിന്നീട് രാത്രി 11.45, പുലർച്ചെ 3.30 എന്നിങ്ങനെ പുറപ്പെടുന്ന സമയം മാറ്റിമാറ്റി പറഞ്ഞു. പിന്നീട് യാത്രക്കാരെ രണ്ടുവിഭാഗങ്ങളായി തിരിച്ച് നിലവിൽ യു.എ.ഇ. വിസയുള്ളവർക്കുമാത്രമായി ഹോട്ടലിൽ വിമാനക്കമ്പനി താമസസൗകര്യമൊരുക്കിയെന്ന് യാത്രക്കാർ ആരോപിച്ചു.

സന്ദർശകവിസയിൽവന്ന് തിരിച്ചുപോകുന്നവർ, വിസ റദ്ദാക്കി പോകുന്നവർ എന്നിവരെയെല്ലാം ആഹാരംപോലും നൽകാതെ എ.സി.യുടെ കഠിനമായ തണുപ്പിൽ മണിക്കൂറുകളോളം കാത്തിരിപ്പുമുറിയിൽത്തന്നെ നിർത്തുകയായിരുന്നുവെന്ന് ആലപ്പുഴ സ്വദേശി ലതീഷ് പറഞ്ഞു. ഇരിക്കാൻപോലും സൗകര്യമുണ്ടായിരുന്നില്ലെന്ന് കൊല്ലം സ്വദേശി സരിത പരാതിപ്പെട്ടു. മണിക്കൂറുകളോളമുള്ള നിൽപ്പുകാരണം ശാരീരിക അസ്വസ്ഥതകളുണ്ടായതായി സരിതയുടെ ഭർത്താവ് അഭിലാഷും ആരോപിച്ചു. ഇവർക്കൊപ്പം ചെറിയ കുട്ടിയുമുണ്ട്.

ഷാർജയിൽനിന്നുള്ള ഈ കുടുംബം വ്യാഴാഴ്ച അഞ്ചുമണിയോടെ എയർപോർട്ടിലെത്തിയവരാണ്. കൊല്ലം കടയ്ക്കൽ സ്വദേശി റാഫിയും ഇതേ ബുദ്ധിമുട്ട് പങ്കുവെച്ചു. വിശന്നുവലഞ്ഞ യാത്രക്കാർക്ക് വെള്ളിയാഴ്ച പുലർച്ചെ എമിറേറ്റ്സ് എയർലൈൻസിൽ ജോലിചെയ്യുന്ന സ്വദേശി യുവതി കനിവുകാട്ടി ആഹാരം നൽകിയതായും യാത്രക്കാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP