Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂളുകളിൽ താത്കാലിക ടീച്ചർമാരെ നിയമിക്കേണ്ടത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന്; അതുവരെ പ്രാദേശിക അടിസ്ഥാനത്തിൽ താത്കാലിക അദ്ധ്യാപകരെ പരിഗണിക്കാമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്‌കൂളുകളിൽ താത്കാലിക ടീച്ചർമാരെ നിയമിക്കേണ്ടത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന്; അതുവരെ പ്രാദേശിക അടിസ്ഥാനത്തിൽ താത്കാലിക അദ്ധ്യാപകരെ പരിഗണിക്കാമെന്ന് മന്ത്രി വി ശിവൻകുട്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്‌കൂളുകളിൽ താൽക്കാലിക ടീച്ചർമാരെ നിയമിക്കേണ്ടത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്നെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തൃപ്പൂണിത്തുറയിൽ സ്‌കൂൾ പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്തതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിർബന്ധിതമായി രക്ഷിതാക്കളിൽ നിന്ന് പണപ്പിരിവ് പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളുടെ വികസനത്തിന് ഫണ്ട് നൽകാൻ താല്പര്യം ഉള്ളവർക്ക് നൽകാം.

സ്‌കൂൾ മാറ്റത്തിന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ ഉപാധികൾ വെക്കരുത്. ട്രാൻസ്ഫർ ആവശ്യമുള്ളവർക്ക് അത് നൽകണം. ഇക്കാര്യത്തിൽ പരാതി ഉയരാത്ത വിധം സ്‌കൂളുകൾ കൈകാര്യം ചെയ്യണം. എയിഡഡ് സ്‌കൂൾ നിയമനങ്ങൾ പി എസ് എസിക്ക് വിടാൻ ആലോചനയില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂൾ പ്രവേശനോത്സവഗാനം മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. പ്രശസ്ത കവിയും ഗാനരചയിതാവും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കടയാണ് ഗാനരചന നിർവഹിച്ചത് . സംഗീതം നൽകിയിരിക്കുന്നത് വിജയ് കരുൺ ആണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാര ജേത്രി സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP