Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202225Saturday

വർഗീയ ശക്തികൾ നെഹ്രുവിന്റെ മതേതര ആശയങ്ങളെ ഭയപ്പെടുന്നു; ജനാധിപത്യ മതേതര ഇന്ത്യയ്ക്കായി കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഒന്നിച്ച് നിൽക്കണം എന്നും വി എം സുധീരൻ

വർഗീയ ശക്തികൾ നെഹ്രുവിന്റെ മതേതര ആശയങ്ങളെ ഭയപ്പെടുന്നു; ജനാധിപത്യ മതേതര ഇന്ത്യയ്ക്കായി കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഒന്നിച്ച് നിൽക്കണം എന്നും വി എം സുധീരൻ

അനീഷ് കുമാർ

കണ്ണൂർ: ജവഹർലാൽ നെഹ്രുവിനെ തമസ്‌കരിക്കാൻ ശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ ജനാധിപത്യ മതേതര ആശയങ്ങളെ ഭയപ്പെടുന്നവരാണെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ പറഞ്ഞു. കണ്ണൂരിൽ ജവഹർലാൽ നെഹ്റു പബ്ളിക്ക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ നടത്തിയ നെഹ്റു അനുസ്മരണ യോഗത്തിൽ ദേശീയത മതവും മതേതരത്വവുമെന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വർഗീയ ശക്തികളും ഏകാധിപത്യ മനസുള്ളവരും ഗാന്ധിയൻ, നെഹ്റുവിയൻ ദർശനങ്ങളെ ഭയപ്പെടുന്നു. പാർലമെന്റിൽ 364 സീറ്റ് നേടി ആദ്യ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ 16 സീറ്റുകളായിരുന്നു അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ചത്. എന്നാൽ പ്രതിപക്ഷത്തിന്റെ എണ്ണം നോക്കിയല്ല പാർലമെന്റ് നടപടികളോട് നെഹ്രു പ്രതികരിച്ചത്. പ്രതിപക്ഷ നേതാവായിരുന്ന എകെജിയുടെ പ്രസംഗം ഒരിക്കലും മുടങ്ങാതെ കേട്ടിരുന്നു പ്രധാനമന്ത്രിയായ നെഹ്രു.

എന്നാൽ ഇന്ന് മാധ്യമസ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്ന കാലമാണ് എന്നോർക്കണം. കോൺഗ്രസ് അടക്കമുള്ള മതേതര പാർട്ടികൾ ആത്മപരിശോധന നടത്തേണ്ട കാലമാണിത്. അനാവശ്യ കലഹങ്ങളുമായി മാറി നിൽക്കാതെ രണ്ടാം സ്വാതന്ത്ര്യസമരത്തിന് തുല്യമായ വികാരം ഉൾക്കൊണ്ടുകൊണ്ട് ജനാധിപത്യ മതേതരത്വ ഇന്ത്യയ്ക്കായി കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഒന്നിച്ച് നിൽക്കണം.

നാടിന്റെ വികസനമെന്നത് മൂല്യങ്ങളിൽ ഉറച്ച് നിന്ന് ജനത്തിനു വേണ്ടിയാവണം. കെ റയിൽ പുലിവാലാണ്. ഭരണാധികാരികളെ ആരോ സമർത്ഥമായി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. നിലവിൽ തന്നെ നാം നാല് ലക്ഷം കോടിയുടെ കടക്കാരാണെന്ന് ഓർക്കണമെന്നും വി എം.സുധീരൻ പറഞ്ഞു. മേയർ ടി.ഒ മോഹനൻ അധ്യക്ഷനായി. മുണ്ടേരി ഗംഗാധരൻ, എം.രത്നകുമാർ, വി.പി കിഷോർ, സി.വി.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP