Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയെ പിടിക്കാൻ പൊലീസ്; ജീപ്പിൽ നിന്നിറങ്ങിയ എസ്‌ഐയെയും പൊലീസുകാരെയും ഇടിച്ച് തെറിപ്പിച്ച് കാറിൽ പാഞ്ഞ് പ്രതി: സിനിമാ സ്റ്റൈലിൽ ചേസ് ചെയ്ത് പിടിച്ച് പൊലീസ്

ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയെ പിടിക്കാൻ പൊലീസ്; ജീപ്പിൽ നിന്നിറങ്ങിയ എസ്‌ഐയെയും പൊലീസുകാരെയും ഇടിച്ച് തെറിപ്പിച്ച് കാറിൽ പാഞ്ഞ് പ്രതി: സിനിമാ സ്റ്റൈലിൽ ചേസ് ചെയ്ത് പിടിച്ച് പൊലീസ്

സ്വന്തം ലേഖകൻ

കൂത്താട്ടുകുളം: ജാമ്യവ്യവസ്ഥ ലംഘിച്ചതിന് പൊലീസ് പിടികൂടാനെത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് പരുക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. പോക്‌സോ കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ച് ഒളിവിലായിരുന്ന യുവാവാണ് പൊലീസുകാരെ ആക്രമിച്ചത്. ഒടുവിൽ സിനിമാ സ്‌റ്റൈലിൽ പ്രതിയെ ചേസ് ചെയ്ത പൊലീസ് ഇയാളെ കീഴടക്കി. മുളക്കുളം അവർ കാപ്പിക്കരയിൽ ആകാശിനെയാണ് (24) രാമപുരത്തിനു സമീപം സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തിയത്.

പരുക്കേറ്റ കൂത്താട്ടുകുളം പ്രിൻസിപ്പൽ എസ്‌ഐ ശാന്തി കെ.ബാബു, എഎസ്‌ഐ ബിജു ജോൺ, സിപിഒമാരായ ആർ.റെജീഷ്, ജയേഷ്, ഡ്രൈവർ അനൂപ് എന്നിവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2019ൽ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ആകാശ് ജാമ്യത്തിലിറങ്ങിയിരുന്നു. അടുത്തയിടെ മുളന്തുരുത്തിയിൽ മറ്റൊരു ക്രിമിനൽ കേസിലും ഉൾപ്പെട്ടതോടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരിൽ കോടതി ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴേക്കും ഇയാൾ ഒളിവിൽ പോയി,

മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആകാശ് പെരുവയിൽ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യാനായി ശാന്തി കെ.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പെരുവയിലേക്കു പുറപ്പെട്ടു. പൊലീസ് അടുത്തെത്തിയതോടെ കാറിൽ കടന്നു കളഞ്ഞ ആകാശിനെ പൊലീസ് പിന്തുടർന്നു. കാർ തടഞ്ഞിട്ട് ജീപ്പിൽ നിന്നിറങ്ങിയ എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ച ശേഷം ഇയാൾ കാറിൽ പാഞ്ഞു. കൺട്രോൾ റൂമിൽ വിവരം ലഭിച്ചതോടെ രാമപുരം, പാലാ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പൊലീസ് വാഹനങ്ങളുമായി നിരത്തിലിറങ്ങി.

രാമപുരത്തിനു സമീപം കൊണ്ടാട് മുക്കാനെല്ലിയിൽ പൊലീസ് വാഹനങ്ങൾ തടസ്സം വച്ച് കാർ തടഞ്ഞു. ഇവിടെവച്ച് മുന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ പൊലീസ് ജീപ്പിൽ ഇടിച്ചു. ഈ സമയത്താണ് മറ്റു പൊലീസുകാർക്ക് പരുക്കേറ്റത്. പരുക്കേറ്റവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP