Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് രണ്ടുഡോസ് കോവിഡ് വാക്‌സിനെടുത്ത് 2.45 കോടി പേർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്റെ രണ്ടുഡോസുമെടുത്ത് 2,45,01,489 പേർ. 2021 ജനുവരി 16ന് ആരംഭിച്ച വാക്‌സിൻ വിതരണം ഒരു വർഷവും നാലുമാസവും പിന്നിടുമ്പോഴാണ് ഈ നേട്ടം.

പന്ത്രണ്ടുമുതൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ യജ്ഞത്തിന്റെ രണ്ടാംദിനമായ വ്യാഴാഴ്ച 45,881 കുട്ടികളാണ് വാക്സിനെടുത്തത്. 2,86,65,154 ആദ്യഡോസും 2,45,01,489 രണ്ടാം ഡോസും 17,27,538 കരുതൽ ഡോസുമുൾപ്പെടെ ആകെ വിതരണം ചെയ്തത് 5,48,94,181 ഡോസ്.

യജ്ഞത്തിന്റെ ഭാഗമായി 15- 17 പ്രായക്കാരായ 11,554ഉം 12- 14 പ്രായക്കാരായ 34,327ഉം പേരാണ് വ്യാഴാഴ്ച വാക്സിൻ സ്വീകരിച്ചത്. ശനിവരെയാണ് യജ്ഞം. വ്യാഴാഴ്ച 1263 വാക്സിനേഷൻ കേന്ദ്രം പ്രവർത്തിച്ചു. 12നു മുകളിലുള്ളവർക്കായി 699 കേന്ദ്രവും 15നു മുകളിലുള്ളവർക്കായി 301 കേന്ദ്രവും 18നു മുകളിലുള്ളവർക്കായി 263 കേന്ദ്രവുമാണ് പ്രവർത്തിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP