Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടിൽ കഞ്ചാവ് മൊത്ത വിൽപ്പന; പാലായിൽ രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വീട്ടിൽ കഞ്ചാവ് മൊത്ത വിൽപ്പന; പാലായിൽ രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലാ: പാലായിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മീനച്ചിൽ കുളിർപ്ലാക്കൽ ജോയ്സ് (35) ആണ് പിടിയിലായത്.

വീട്ടിൽ കഞ്ചാവിന്റെ മൊത്ത വിൽപ്പന നടക്കുന്നതായി എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.

പാലാ, കിടങ്ങൂർ, മീനച്ചിൽ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് സംഘം അറിയിച്ചു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP