Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം മാതൃകയെന്ന് ഗവർണർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ മറ്റുള്ള സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളമെന്നും ഈ നേട്ടത്തിന് സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകൾക്കും പങ്കുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പ്രൈവറ്റ് സ്‌കൂൾ (എയ്ഡഡ്) മാനേജേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ദേശീയ വിദ്യാഭ്യാസ നയവും കേരളവും എന്ന വിഷയത്തിലുള്ള സെമിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

ദേശീയ വിദ്യാഭ്യാസ നയത്തിൽ അപാകതകളുണ്ടെങ്കിൽ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരത്തിന് ശ്രമിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കല്ലട ഗിരീഷ് അധ്യക്ഷനായി. നാലകത്ത് സൂപ്പി, ഡോ.വർക്കി ആറ്റുപുറത്ത്, ഷാജിർ ഖാൻ, ഹാഷിം, സഫീർ നജ്മുദീൻ, ദുർഗാ കൃഷ്ണ, മണി കൊല്ലം, നാസർ എടരിക്കോട്, രാധാകൃഷ്ണൻ പാലക്കാട്, അഡ്വ. എ എ ഹമീദ്, കെ ഗുലാബ് ഖാൻ, രാമകൃഷ്ണൻ, വി വി ഉല്ലാസ് രാജ്, വർഗീസ് തേക്കിലക്കാടൻ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP