Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202226Sunday

മിനിലോറിയിൽ സ്‌ഫോടക വസ്തു കടത്താൻ ശ്രമിച്ച ഡ്രൈവർ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മണ്ണാർക്കാട്: മിനിലോറിയിൽ അമോണിയം നൈട്രേറ്റ് കടത്തിയ കേസിൽ ഒളിവിലിരുന്ന ലോറി ഡ്രൈവർ പിടിയിൽ. സേലം ധർമപുരി സ്വദേശി മുരുകേശനെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2017ലായിരുന്നു സംഭവം. മിനിലോറിയിൽ ചെടിച്ചട്ടികൾക്കിടയിൽ 50 കിലോവീതമുള്ള 50 ചാക്ക് അമോണിയം നൈട്രേറ്റ് കടത്താനായിരുന്നു ശ്രമം. വാഹനം പൊലീസ് പിടിച്ചെങ്കിലും രക്ഷപ്പെട്ട മുരുകേശൻ ഒളിവിൽ കഴിയുകയായിരുന്നു.

ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികളെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സേലം ഹറുറിലെ വസതിയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്‌പി വി എ കൃഷ്ണദാസ്, എസ്എച്ച്ഒ പി അജിത്കുമാർ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്. മണ്ണാർക്കാട് മുൻസിഫ് മജിസ്‌ട്രേറ്റ് കോടയിൽ ഹാജരാക്കിയ മുരുകേശനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP