Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വർണക്കടത്ത് തടയാൻ നെടുമ്പാശേരിയിൽ പൊലീസ് പരിശോധന ശക്തമാക്കി

പ്രകാശ് ചന്ദ്രശേഖർ

ആലുവ:സ്വർണ്ണ കള്ളകടത്ത് തടയാൻ എയർപോർട്ട് പരിസരത്ത് പൊലീസ് പരിശോധന ശക്തമാക്കി. വിദേശ രാജ്യങ്ങളിൽ നിന്നും എയർപോർട്ട് വഴി സ്വർണ്ണ കടത്ത് വ്യാപകമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തു വരുന്ന യാത്രക്കാർക്ക് എയർപോർട്ടിനു വെളിയിൽ വച്ചാണ് പൊലീസിന്റെ പരിശോധന ശക്തമാക്കിയിട്ടള്ളത്.

ഇതിനു വേണ്ടി അന്താരാഷ്ട്ര ടെർമിനലിൽ പൊലീസിന്റെ ഇരുപത്തിനാല് മണിക്കുറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം തുടങ്ങുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. കള്ളക്കടത്തിനെ പറ്റി വിവരം ലഭിക്കുന്നവർക്ക് അത് പൊലീസിനെ അറിയിക്കാവുന്നതാണ്. ഇവരെ പറ്റിയുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നെടുമ്പാശ്ശേരി പൊലീസ് ഇൻസ്‌പെക്ടർ - 9497987128, ആലുവ ഡി.വൈ.എസ്‌പി - 9497990077, സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്‌പി 9497990073 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണ്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP