Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിയെ ആക്രമിച്ച കേസ്; മുഖ്യമന്ത്രിയെ പരിഹസിച്ച് സാറാ ജോസഫിന്റെ കുറിപ്പ്

നടിയെ ആക്രമിച്ച കേസ്; മുഖ്യമന്ത്രിയെ പരിഹസിച്ച് സാറാ ജോസഫിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ

തൃശൂർ: നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരിഹസിച്ച് സാഹിത്യകാരി സാറ ജോസഫിന്റെ സമൂഹമാധ്യമ കുറിപ്പ്. 'അതിജീവിതയ്‌ക്കൊപ്പമാണെന്നു മുഖ്യമന്ത്രി പ്രസ്താവിച്ചതായി കാണുന്നു. കഴിഞ്ഞ 5 കൊല്ലവും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാർട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവളുടെയൊപ്പമായിരുന്നു എന്നതിനു കേരളത്തിലെ ജനങ്ങൾ സാക്ഷികളാണല്ലോ. ഇനി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുഖ്യമന്ത്രി അതിജീവിതയ്‌ക്കൊപ്പം ഉണ്ടാകുമെന്ന കാര്യം തീർച്ച. അങ്ങനെ ഒടുവിൽ അവൾക്കു നീതി കിട്ടും. അതിന്റെ നാന്ദിയായാണു കേസന്വേഷണം അവസാനിപ്പിക്കുന്നത്. അല്ലാതെ വെറൊന്ന്വല്ല...' സാറ ജോസഫിന്റെ കുറിപ്പിൽ പറയുന്നു. കേസിന്റെ തുടരന്വേഷണം അട്ടിമറിച്ചെന്നു കാട്ടി അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയതിനു പിന്നാലെയാണീ കുറിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP