Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് ആരെന്ന് അറിയാമോ എന്ന ചോദ്യത്തോടെ ജോ ജോസഫിന്റെ പേരിൽ അശ്ലീല വീഡിയോ; കോൺഗ്രസിന് എതിരെ ഡിജിപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും രേഖകൾ സഹിതം പരാതി നൽകി സിപിഎം

ഇത് ആരെന്ന് അറിയാമോ എന്ന ചോദ്യത്തോടെ ജോ ജോസഫിന്റെ പേരിൽ അശ്ലീല വീഡിയോ; കോൺഗ്രസിന് എതിരെ ഡിജിപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും രേഖകൾ സഹിതം പരാതി നൽകി സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജോ ജോസഫിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി സിപിഎം. വീഡിയോ ഷെയർ ചെയ്ത പ്രൊഫൈലുകളുടെ രേഖകൾ സഹിതം ഡി.ജി.പിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും എം. സ്വരാജ് പരാതി നൽകി. വർഷങ്ങൾക്ക് മുമ്പുള്ള ഒരു വീഡിയോയാണ് ജോ ജോസഫിന്റെ പേരിൽ കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്നും കോൺഗ്രസ് നേതാക്കളുടെ ചിത്രമുള്ള ഫേസ്‌ബുക്ക് പേജിലാണ് ഇവ പ്രത്യക്ഷപ്പെട്ടതെന്നും മന്ത്രി പി. രാജീവും എം. സ്വരാജും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒരു അശ്ലീല വീഡിയോ കോൺഗ്രസിലെ പ്രധാനപ്പെട്ട ആളുകളുടെ കവർ ചിത്രമുള്ള പേജുകളിൽ ആദ്യം പോസ്റ്റ് ചെയ്തു. ഇത് ആരാണെന്ന് അറിയാമോ എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് ചെയ്തത്. അതിന് ശേഷം തൃക്കാക്കരയിൽ സിപിഐ.എമ്മിന് പറ്റിയ സ്ഥാനാർത്ഥിയാണ്, സ്ഥാനാർത്ഥി നായകനാകുന്ന വീഡിയോ എന്ന പേരിൽ ആ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചു.അതീവഗൗരവമുള്ള സംഗതിയാണ്. ഏതോ ഒരു വീഡിയോ എടുത്ത് അത് സ്ഥാനാർത്ഥിയുടേതാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണ്. ഒരു പാർട്ടിയും കാണിക്കാത്ത മോശപ്പെട്ട പ്രവർത്തനമാണ് യു.ഡി.എഫ് നടത്തുന്നത്,' പി. രാജീവ് പറഞ്ഞു.

എൽ.ഡി.എഫിന് ലഭിക്കുന്ന ജനസ്വീകാര്യത കണ്ടിട്ടാണ് ആർക്കും അംഗീകരിക്കാൻ സാധിക്കാത്ത നെറികെട്ട പ്രചരണം യു.ഡി.എഫ് നടത്തുന്നതെന്നും ഇത്തരം പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് നേതൃത്വം സൈബർ ക്രിമിനലുകളെ തീറ്റിപോറ്റുകയാണെന്നും എം. സ്വരാജ് വിമർശിച്ചു. ആദ്യം ശ്രദ്ധയിൽപ്പെട്ടത് സ്റ്റീഫൻ ജോൺ എന്ന പേരിലുള്ള എഫ്.ബി അക്കൗണ്ടാണ്. കണ്ടാൽ അറിയാം, സുധാകരനിസം എന്നാണ്. ഏത് സംസ്‌കാരത്തിന്റെ ഭാഗമാണിതെന്ന് സ്വയം വിശദീകരിക്കുകയാണ്. കെപിസിസി അധ്യക്ഷന്റെ ചിത്രവുമുണ്ട്,' സ്വരാജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP