Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വോട്ടിന് വേണ്ടി വർഗീയവാദികളുടെ തിണ്ണ നിരങ്ങാൻ യുഡിഎഫിനെ കിട്ടില്ല; അവരുടെ വോട്ട് വേണ്ട; ജനാധിപത്യ വിശ്വാസികളുടെയും മതേതരവാദികളുടെയും വോട്ട് കൊണ്ട് തൃക്കാക്കരയിൽ യുഡിഎഫ് ജയിക്കുമെന്നും വി.ഡി.സതീശൻ

വോട്ടിന് വേണ്ടി വർഗീയവാദികളുടെ തിണ്ണ നിരങ്ങാൻ യുഡിഎഫിനെ കിട്ടില്ല; അവരുടെ വോട്ട് വേണ്ട; ജനാധിപത്യ വിശ്വാസികളുടെയും മതേതരവാദികളുടെയും വോട്ട് കൊണ്ട് തൃക്കാക്കരയിൽ യുഡിഎഫ് ജയിക്കുമെന്നും വി.ഡി.സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വോട്ടിന് വേണ്ടി യുഡിഎഫ് വർഗീയവാദികളുമായി സഖ്യമുണ്ടാക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വർഗീയ വാദികളുമായി യുഡിഎഫിന് ഒരു സന്ധിയുമില്ല, അവരുടെ വോട്ട് വേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ വിശ്വാസികളുടെയും മതേതരവാദികളുടെയും വോട്ട് കൊണ്ട് തൃക്കാക്കരയിൽ യുഡിഎഫ് ജയിക്കും. മതേതര മനസാണ് കേരളത്തിന്റേതെന്നാണ് യുഡിഎഫിന്റെ വിശ്വാസം. അഞ്ച് വോട്ടിന് വേണ്ടി കണ്ടവന്റെ പിന്നാലെയൊന്നും യുഡിഎഫ് പോകില്ല. വിഷലിപ്തമാക്കാൻ ശ്രമിക്കുന്ന ഒരാളുടെയും തിണ്ണ യുഡിഎഫ് നിരങ്ങില്ല. അക്കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട.- വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ിഞു.

കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് ബിജെപി ഔഫീസിൽ പോയി പിന്തുണ തേടിയെന്നും ബിജെപിക്ക് വളരാൻ വഴിയൊരുക്കുന്നത് കോൺഗ്രസ് ആണെന്നും പിണറായി വിജയൻ ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു വി ഡി സതീശൻ.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ധാരണയുണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടുമുള്ള കേസുകളൊക്കെ ഒത്തുതീർപ്പാക്കിയത് ആരാണെന്ന് എല്ലാവർക്കും അറിയാം. ഉമാ തോമസ് ബിജെപി ഓഫീസിൽ പോയി പിന്തുണ തേടിയെന്നു പറയുന്നു മുഖ്യമന്ത്രിയെ കുറിച്ച് സഹതപിക്കുന്നു. പറയാൻ വിഷയങ്ങൾ ഇല്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെയൊക്കെ പറയുന്നതെന്നും സതീശൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP