Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുത്തബ് മിനാർ കേസിൽ വിധി പറയുന്നത് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കുത്തബ് മിനാർ സമുച്ചയത്തിൽ ആരാധന അനുവദിക്കാൻ കഴിയില്ലെന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) വ്യക്തമാക്കിയ സാഹചര്യത്തിൽ കേസിൽ വിധി പറയുന്നത് ജൂൺ ഒൻപതിലേക്ക് മാറ്റി ഡൽഹി ജില്ലാ കോടതി. കുത്തബ് മിനാർ സമുച്ചയത്തിലെ ഖുവ്വത്ത്-ഉൽ-ഇസ്ലാം പള്ളിയിൽ സ്ഥാപിച്ചിരുന്ന ഹിന്ദു, ജൈന വിഗ്രഹങ്ങൾ പുനപ്രതിഷ്ഠിക്കണം എന്നാവശ്യപെട്ട് സമർപ്പിച്ച ഹർജി കഴിഞ്ഞ വർഷം കീഴ്‌ക്കോടതി തള്ളിയിരുന്നു.

പ്രാചീന സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ള കുത്തബ്മിനാറിൽ മതപരമായ ആരാധനകൾ അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു എഎസ്‌ഐയുടെ വാദം. സ്മാരകത്തിന്റെ നിർമ്മാണ സമയത്ത് ഹിന്ദു, ജൈന ദേവതകളുടെ വാസ്തുവിദ്യാ ബിംബങ്ങൾ ഉപയോഗിച്ചിട്ടുണ്ടെ ങ്കിലും സ്മാരകത്തിന്റെ സംരക്ഷണ സമയത്ത് സമുച്ചയത്തിൽ യാതൊരു വിധത്തിലുമുള്ള ആരാധനകളും ഉണ്ടായിരുന്നില്ല.

ആരാധനക്കുള്ള മൗലികാവകാശം സ്മാരക സമുച്ചയത്തിന്റെ പ്രത്യേക പദവികൾ ലംഘിച്ച് നടപ്പാക്കാൻ സാധിക്കില്ലെന്നും എഎസ്‌ഐ വ്യക്തമാക്കി. പിൽക്കാലങ്ങളിൽ സംഭവിച്ചിട്ടുള്ള അനീതികൾ ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ സമൂഹത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ കഴിയില്ലെന്നാണ് കീഴ്‌ക്കോടതിയും ജില്ലാക്കോടതിയും നിരീക്ഷിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP