Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202228Tuesday

സോഷ്യൽ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം; കണ്ണൂരിൽ രണ്ടുപേർക്കെതിരെ കേസ്

സോഷ്യൽ മീഡിയയിലൂടെ  വിദ്വേഷ പ്രചാരണം; കണ്ണൂരിൽ രണ്ടുപേർക്കെതിരെ കേസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണത്തിനെതിരെ കണ്ണൂർ ജില്ലയിൽ പൊലീസ് നടപടി ശക്തമാക്കി. ഇതരമതവിദ്വേഷവും സ്പർധയുമുണ്ടാക്കുന്ന വിധത്തിൽ സോഷ്യൽമീഡിയയിൽ പോസ്റ്റുകളിടുന്നവർക്കെതിരെയാണ് സൈബർ പൊലീസിന്റെ സഹായത്തോടെ ജില്ലാപൊലിസ് നടപടി തുടങ്ങിയത്. ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ഇതുസംബന്ധിച്ചു ജാഗ്രതാസന്ദേശം നൽകിയിട്ടുണ്ട്. പ്രാദേശിക വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വിദ്വേഷ പ്രചരണം നടത്തുന്നവർക്കെതിരെയാണ് പൊലീസ് സ്റ്റേഷനുകളിൽ നിരീക്ഷണം കർശനമാക്കിയിട്ടുള്ളത്.

ഇത്തരം വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്‌മിന്മാരെയും പോസ്റ്റുകളിടുന്നവരെയും ഷെയർ ചെയ്യുന്നവരെയും ഉടൻ അറസ്റ്റു ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം. ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം ഗ്രൂപ്പുകൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയിരുന്നു. വിദ്വേഷ പ്രചരണം നടത്തിയ 11 പേരെ അറസ്റ്റു ചെയ്തിരുന്നു. ഇതിനു ശേഷം പൊലീസ് നടപടിയെ ഭയന്ന് സോഷ്യൽ മീഡിയയിലൂടെയുള്ള വിദ്വേഷപ്രചരണം അൽപം അടങ്ങിയിരുന്നുവെങ്കിലും ഇപ്പോൾ ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് നടത്തിയ ജനമഹാസംഗമത്തിന്റെ ഭാഗമായി ഒരു കുട്ടിമുഴക്കിയ അവലും, മലരും മുദ്രാവാക്യം പ്രകോപനം സൃഷ്ടിച്ച സാഹചര്യത്തിൽ വീണ്ടും സോഷ്യൽമീഡിയിലൂടെ അനുകൂലിച്ചും പ്രതികൂലിച്ചും വിദ്വേഷം നിറഞ്ഞ പോസ്റ്റുകളും വീഡിയോയയുംപ്രചരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ്ജില്ലാ പൊലിസ്മേധാവി ആർ. ഇളങ്കയോടെ നിർദ്ദേശ പ്രകാരം സൈബർ പൊലിസ് അന്വേഷണം ശക്തമാക്കിയത്. ആലപ്പുഴയിലെ പോപ്പുലർഫ്രണ്ട് പ്രകടനത്തിന് അനുകൂലമായി ഫെയ്സ് ബുക്ക് പോസ്റ്റിടുകയും ഇതര മത വിദ്വേഷം നടത്തുകയും ചെയ്തതിന് കണ്ണൂർ സ്വദേശികളായ എം.ലമീർ, ആരിഫ് എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തിട്ടുണ്ട്.

ഇവരുടെ പോസ്റ്റ് വിദ്വേഷം പരത്തുന്നതിനാലാണ് നടപടിയെന്ന് പൊലിസ്പറഞ്ഞു. കൂടുതൽ നിയമനടപടികൾക്കായി ഇരുവരെയും ഫെയ്സ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. കണ്ണൂരിൽ വിദ്വേഷ പ്രചരണം നടത്തിയതായി കണ്ടെത്തിയ നിരവധി പേരുടെ ലിസ്റ്റ് പൊലിസ് തയ്യാറാക്കിയിട്ടുണ്ട്. വരും ദിനങ്ങളിൽ ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP