Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ; ശരീരത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് മൂന്നര ലക്ഷം വില വരുന്ന മയക്കുമരുന്ന്

കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ; ശരീരത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് മൂന്നര ലക്ഷം വില വരുന്ന മയക്കുമരുന്ന്

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: മാരക മയക്കുമരുന്നായ 67 ഗ്രാം എംഡിഎംഎ യുമായി ദമ്പതികൾ പിടിയിൽ. കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളി ഭാഗം മുറിയിൽ ചാലിൽ വടക്കതിൽ വീട്ടിൽ നിന്നും കണ്ടല്ലൂർ വില്ലേജിൽ കണ്ടല്ലൂർ വടക്കും മുറിയിൽ ബിനു ഭവനത്തിൽ താമസിച്ചു വരുന്ന ബേബിച്ചൻ മകൻ അനീഷ് (24), ഭാര്യ ആര്യ (19) എന്നിവരാണ് അറസ്റ്റിലായത്.

ഇവർ നിരന്തരം മയക്കുമരുന്ന് കച്ചവടത്തിലേർപ്പെട്ടു വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ. ജെയ്‌ദേവ് ഐപിഎസിന്റെ നിർദ്ദേശാനുസരണം ഡൻസാഫ് സ്‌ക്വാഡ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ബുധനാഴ്ച രാവിലെ 7.17 മണിയോടു കൂടി ഇവർ മയക്കുമരുന്നുമായി കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റിന് തെക്ക് വശം എസ് യു ഗാർഡൻ പേ ആൻഡ് പാർക്കിന് സമീപം നിൽക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീരത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്ന എംഡിഎംഎ കണ്ടെത്തിയത്.

വിപണിയിൽ ഉദ്ദേശം മൂന്നര ലക്ഷം രൂപ വില വരുന്ന മാരക മയക്കുമരുന്നാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ. ജയ്‌ദേവ് ഐപിഎസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്‌പി ബിനുകുമാർ , കായംകുളം ഡി.വൈ.എസ് പി . അലക്‌സ് ബേബി, കനകക്കുന്ന് സിഐ. ജയകുമാർ , കായംകുളം എസ്‌ഐ. ശ്രീകുമാർ , ഡാൻസാഫ് അംഗങ്ങളായ എസ്‌ഐ. സന്തോഷ് , എസ്‌ഐ. ഇല്യാസ്, എഎസ്ഐ. ജാക്‌സൺ, പൊലീസുകാരായ എബി, മുഹമ്മദ് ഷാഫി, ഉല്ലാസ് , വിനീഷ്, പ്രവീഷ്, സിദ്ദിഖ്, എന്നിവരും കായംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ അരുൺ, റെജി, സബീഷ്, അനൂപ്, വനിതാ പൊലീസുകാരായ ജോളി, റസീന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടം ഉൾപ്പെടെയുള്ള വിവരം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP