Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചവരിൽ രണ്ട് മലയാളി ആശാവർക്കർമാരും; തൃശ്ശൂർക്കാരി ഷൈലയ്ക്കും മലപ്പുറം സ്വദേശി ഷീജയ്ക്കും ഇത് അഭിമാന നിമിഷം

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചവരിൽ രണ്ട് മലയാളി ആശാവർക്കർമാരും; തൃശ്ശൂർക്കാരി ഷൈലയ്ക്കും മലപ്പുറം സ്വദേശി ഷീജയ്ക്കും ഇത് അഭിമാന നിമിഷം

സ്വന്തം ലേഖകൻ

ണ്ട് മലയാളി നഴ്‌സുമാർക്കും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. 52 ആശാ പ്രവർത്തകർക്കു ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം ലഭിച്ചപ്പോൾ അതിൽ രണ്ട് മലയാളി വനിതകളും കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുക ആയിരുന്നു. തൃശൂർ ഒല്ലൂർ അഞ്ചേരി കൊല്ലപറമ്പിൽ ടി.വി.ഷൈല, മലപ്പുറം സ്വദേശി കെ.ഷീജ എന്നിവരും ആദരം ലഭിച്ചവരിൽ ഉൾപ്പെടുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

നേരത്തേ രാജ്യത്തെ ആശാ വർക്കർമാർക്കു ഗ്ലോബൽ ഹെൽത്ത് ലീഡേഴ്‌സ് പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. ഷൈല ഒല്ലൂർ ഹെൽത്ത് സെന്ററിനു കീഴിൽ കോർപറേഷൻ 26ാം ഡിവിഷനിലാണ് സേവനം ചെയ്യുന്നത്. ഭർത്താവ്: വൽസൻ. കോവിഡ് പോരാട്ടത്തിൽ നിർണായക പങ്കു വഹിച്ചതിനും ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ എത്തിച്ചതിനുമാണു പുരസ്‌കാരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP