Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോട് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; പ്രതികളെ പിടികൂടിയത് വാഹനപരിശോധനയ്ക്കിടെ

കോഴിക്കോട് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; പ്രതികളെ പിടികൂടിയത് വാഹനപരിശോധനയ്ക്കിടെ

കെ വി നിരഞ്ജൻ

കോഴിക്കോട്: അതിമാരക മയക്കുമരുന്നിനത്തിൽ പെട്ട എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ആന്റി നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്‌ക്വാഡും സബ് ഇൻസ്‌പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മെഡിക്കൽ കോളേജ് സ്വദേശി തയ്യിൽ വീട്ടിൽ ഫാസിൽ (27), ചെലവൂർ സ്വദേശി പൂവത്തൊടികയിൽ ആദർശ് സജീവൻ (23) എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്.

ഈസ്റ്റ്ഹിൽ കെ ടി നാരായണൻ റോഡിൽ വെച്ച് ഇന്നലെ പുലർച്ച കാറിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട യുവാക്കളെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികളിൽ നിന്ന് 36 ഗ്രാം എംഡിഎംഎയും അളന്ന് വിൽപ്പന നടത്തുന്നതിനായി ഉപയോഗിക്കുന്ന പോക്കറ്റ് ത്രാസും പാക്ക് ചെയ്യുന്ന ചെറിയ കവറുകളും കാറും പിടിച്ചെടുത്തു.

ബംഗളൂരുവിൽ നിന്നും എത്തിച്ച സിന്തറ്റിക് മയക്കുമരുന്ന് ആവശ്യക്കാർക്ക് കൈമാറുവാൻ സിറ്റിയിൽ എത്തിയപ്പോഴാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. പിടിയിലായ മയക്കുമരുന്നിന് പത്തു ലക്ഷത്തിലധികം വില വരും. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇടപാടുകാരെകുറിച്ചും വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി നടന്നുവരുന്ന പ്രത്യേക ആന്റി നാർക്കോട്ടിക് ഡ്രൈവ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

യുവാക്കൾക്കിടയിൽ എം എന്നറിയപ്പെടുന്ന ന്യൂജൻ മയക്കുമരുന്നായ എംഡിഎംഎയുടെ ഉപയോഗം വ്യാപകമാണ്. സിന്തറ്റിക് ഡ്രഗുകൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ആന്റി നാർക്കോട്ടിക് എ സി പി ഇമ്മാനുവൽ പോൾ അറിയിച്ചു. പിടിയിലായ ഫാസിലിനെതിരെ സമാനമായ കേസ് വയനാട്ടിലും നിലവിലുണ്ട്.

ഡാൻസാഫ്- ക്രൈംസ്‌ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, എ പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, നടക്കാവ് എസ്‌ഐ ബാബു പുതുശ്ശേരി, അനീഷ് കുമാർ, അനൂപ് പി ജി, സുരേന്ദ്രൻ എന്നിവരായിരുന്നു പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP