Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിൽപ്പനയ്ക്കായി വീട്ടിൽ കഞ്ചാവ്; പറവൂരിൽ രണ്ടുപേർ പിടിയിൽ

വിൽപ്പനയ്ക്കായി വീട്ടിൽ കഞ്ചാവ്; പറവൂരിൽ രണ്ടുപേർ പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

പറവൂർ: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പറവൂർ വെടിമറ ജി.സി.ഡി.എ ഹൗസിങ് കോളനി പഴമ്പിള്ളിശ്ശേരിയിൽ വീട്ടിൽ ഉമാശങ്കർ (22), നന്ദികുളങ്ങര കളരിപറമ്പിൽ വീട്ടിൽ നിഹാൽ കരിം (22) എന്നിവരെയാണ് നോർത്ത് പറവൂർ പൊലീസ് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉമാശങ്കറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 1.770 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. വീടിന്റെ മുകളിലത്തെ നിലയിലെ റൂമിൽ കാർഡ് ബോർഡ് ബോക്്‌സിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇരുവരും ഒരുമിച്ചാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.

മുനമ്പം ഡി.വൈ.എസ്‌പി റ്റി.ആർ.രാജേഷ്, നോർത്ത് പറവൂർ ഇൻസ്‌പെക്ടർ ഷോജോ വർഗ്ഗീസ്, എസ്‌ഐ മാരായ പ്രശാന്ത്.പി.നായർ. രാജികൃഷ്ണ, മുരളി. ബിജു എഎസ്ഐ മാരായ സെൽവരാജ്, അജീഷ്, സുരേഷ് ബാബു എസ്.സി.പി.ഒ മാരായ സ്വപ്ന, ജയകൃഷ്ണൻ സി.പി.ഒ മാരായ നിബിൻ, ആസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP