Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം; സർക്കാർ ഇടപെടാത്തത് ദുരൂഹമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം; സർക്കാർ ഇടപെടാത്തത് ദുരൂഹമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് കേരള കത്തോലിക്കാ മെത്രാൻ സമിതി രംഗത്ത്. തീവ്രവാദ പ്രവർത്തനങ്ങളെപ്പറ്റി കോടതിയടക്കം മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ ഇടപെടാത്തത് ദുരൂഹമാണെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി കുറ്റപ്പെടുത്തി.

തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് ആരോപണവിധേയരായിട്ടുള്ള സംഘടനയുടെ പ്രകടനത്തിനിടെയാണ് കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിപ്പിച്ചത്, തങ്ങളെ എതിർക്കുന്നവരെ കൊന്നൊടുക്കാൻ മടിക്കുകയില്ല എന്നായിരുന്നു മുദ്രാവാക്യം ഏറ്റുചൊല്ലിയവർ വിളിച്ചുപറഞ്ഞത്.

ഇത്തരം ഗുരുതരവിഷയങ്ങളിൽപോലും യുക്തമായ നടപടിയെടുക്കാൻ സർക്കാർ മടിച്ചു നിൽക്കുകയാണ്. സമൂഹത്തിലെ തീവ്രവാദത്തെപ്പറ്റി പ്രസംഗിച്ച വ്യക്തിയെ ജയിലിലടയ്ക്കാനാണ് സർക്കാരിന് താത്പര്യം, മത - വർഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന നിലപാടാണിത്, രാജ്യസുരക്ഷയ്ക്കും സംസ്ഥനത്തിന്റെന ഭാവിക്കും ഇത് അപകടകരമെന്നും കെസിബിസി മെത്രാൻ സമിതി വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP