Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുരങ്ങുപനി: മുംബൈ അതീവജാഗ്രതയിൽ; രോഗലക്ഷണങ്ങളുള്ളവർത്താഇ നീരീക്ഷണ വാർഡ് തയ്യാർ

കുരങ്ങുപനി: മുംബൈ അതീവജാഗ്രതയിൽ; രോഗലക്ഷണങ്ങളുള്ളവർത്താഇ നീരീക്ഷണ വാർഡ് തയ്യാർ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: ലോകത്ത് നിരവധി രാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗലക്ഷണങ്ങളുള്ള ആളുകളെ നിരീക്ഷണത്തിൽ പാർപ്പിക്കാനായി വാർഡുകൾ സജ്ജമാക്കി. മുംബൈ നഗരസഭയാണ് കസ്തൂർബാ ആശുപത്രിയിൽ 28 ബെഡുകളുള്ള വാർഡ് ആരംഭിച്ചത്. എന്നാൽ നഗരത്തിൽ ഇതുവരെ ആർക്കും കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കി.

കുരങ്ങുപനി സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ വിമാനത്താവളത്തിൽ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തിയാൽ നിരിക്ഷിക്കുന്നതിനായി 28 ബൈഡ്ഡുകളുള്ള ഐസലോഷൻ വാർഡ് കസ്തൂർബാ ആശുപത്രിയിൽ തയ്യാറാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ സാമ്പിളുകൾ പൂണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്ക് അയക്കുമെന്നും അധികൃതർ വ്യക്തമാക്കി.

നഗരത്തിൽ എവിടെയെങ്കിലും കുരങ്ങുപ്പനിയുടെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഇവരെ കസ്തൂർബ ആശുപത്രിയിലേക്ക് മാറ്റണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ആഫ്രിക്കയിൽ മാത്രം കണ്ടുവന്നിരുന്ന വാനരവസൂരി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശങ്ങൾ നൽകിയത്. ഈ രോഗത്തെപ്പറ്റിയും പ്രതിരോധ മാർഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP