Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; സ്വർണം തട്ടിയെടുത്തു; കുറ്റപത്രം സമർപ്പിച്ചു; പ്രതിയെ ഹാജരാക്കാൻ കോടതി ഉത്തരവ്

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; സ്വർണം തട്ടിയെടുത്തു; കുറ്റപത്രം സമർപ്പിച്ചു; പ്രതിയെ ഹാജരാക്കാൻ കോടതി ഉത്തരവ്

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും സ്വർണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതിയെ മെയ് 31 ന് ഹാജരാക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

നിരവധി വഞ്ചനാ കേസുകളിൽ പ്രതിയായ തേമ്പാമുട്ടം സ്വദേശിയും നിലവിൽ പുളിയറ കോണം നിവാസിയുമായ സനിത്. എം.എസ് (30) നെയാണ് കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടത്. സിറ്റി മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഒ എൽ എക്‌സ് മുഖേന ജോലിക്കാരെ ആവശ്യമുണ്ടെന് വ്യാജ പരസ്യം ചെയ്താണ് പ്രതി തട്ടിപ്പിന് കളമൊരുക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്.

യുവതിയെ വിശ്വാസ വഞ്ചന ചെയ്ത് ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ ജോലി വാഗ്ദാനം ചെയ്ത് 2019 മെയ് 2 ന് കവഡിയാർ ഭാഗത്ത് നിന്ന് കാറിൽ കയറ്റി വിവിധയിടങ്ങളിൽ കൊണ്ടുപോയ ശേഷം ലോഡ്ജിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്നും ലോഡ്ജ് ബില്ലടക്കാൻ യുവതിയുടെ 10 പവന്റെ മാല വാങ്ങിയ ശേഷം പ്രതി തുക വഞ്ചിച്ചെടുത്ത് ചതിച്ചുവെന്നാണ് കേസ്. 2022 ജനുവരി 22 ന് അറസ്റ്റിലായ പ്രതിക്ക് മാർച്ച് 30നാണ് ജില്ലാക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പ്രതി പല സ്ത്രീകളുടെയും മൊബൈൽ ഫോണുകൾ കൈവശപ്പെടുത്തി വ്യാജ ഫോൺ നമ്പരുകൾ ഉണ്ടാക്കുകയും അതുപയോഗിച്ച് സിറ്റിയിൽ ജോലി വാഗ്ദാനം ചെയ്യുകയുമായിരുന്നു. പരസ്യം കണ്ട് ബന്ധപ്പെട്ട് ചതിയിലായ സ്ത്രീയുടെ പരാതിയിലാണ് സനിതിനെ അറസ്റ്റ് ചെയ്തത്. വീട്ടുകാരുമായി ബന്ധപ്പെടാതെ പല സ്ഥലങ്ങളിലായി മാറി മാറി താമസിക്കുന്ന പ്രതിയുടെ മൊബൈൽ നമ്പരും സമൂഹ മാധ്യമ അക്കൗണ്ടുകളും പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

തിരുവനന്തപുരം സിറ്റി മ്യൂസിയം , കരമന , കന്റോൺമെന്റ് , മെഡിക്കൽ കോളേജ് , റൂറൽ കാട്ടാക്കട , നെടുമങ്ങാട്.പൊലീസ് സ്റ്റേഷനുകളിൽ സനിത്തിനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP