Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെൻട്രൽ ജയിലിൽ നിന്നും കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു; പൊലീസിനെ വെട്ടിച്ച് ലഹരിക്കടത്ത് കേസിലെ പ്രതി ഓടിരക്ഷപ്പെട്ടു; കടന്നു കളഞ്ഞത് കുപ്രസിദ്ധ കുറ്റവാളി അമീറലി

സെൻട്രൽ ജയിലിൽ നിന്നും കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു; പൊലീസിനെ വെട്ടിച്ച് ലഹരിക്കടത്ത് കേസിലെ പ്രതി ഓടിരക്ഷപ്പെട്ടു; കടന്നു കളഞ്ഞത് കുപ്രസിദ്ധ കുറ്റവാളി അമീറലി

ബുർഹാൻ തളങ്കര

കാസർകോട്: കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ വെട്ടിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. കാസർകോട്ട് നിരവധി കേസുകളിലെ പ്രതിയാണ് രക്ഷപ്പെട്ടത്. ആലംമ്പാടി സ്വദേശി അമീറലിയാണ് പൊലീസിനെ വെട്ടിച്ച് കടന്നത്.

സെൻട്രൽ ജയിലിൽ നിന്നും കാസർകോട് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. ഇയാൾക്കെതിരെ ഇരുപതോളം കേസുകൾ നിലവിലുണ്ട്. വിദ്യാനഗർ ജംഗ്ഷനിൽ വച്ചാണ് പ്രതി രക്ഷപ്പെട്ടത്. പൊലീസ് തിരച്ചിൽ ആരംഭിച്ചു.

കണ്ണൂർ എ.ആർ ക്യാമ്പിൽ നിന്നുള്ള എഎസ്‌ഐയുടേയും രണ്ട് കോൺസ്റ്റബിൾമാരുടേയും കൂടെ ബസ്സിലായിരുന്നു പ്രതിയെ കാസർകോടേക്ക് കൊണ്ടുവന്നത്. കോടതിക്ക് സമീപം വിദ്യാനഗർ ബസ് സ്റ്റോപ്പിലെത്തിയപ്പോൾ അമീർ അലി മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസുകാർ അനുവദിച്ചതിനെ തുടർന്ന് മൂത്രമൊഴിക്കാനായി മാറിയ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.

ഏറ്റവും ഒടുവിൽ യുവാവിനെ 8.640 ഗ്രാം മാരക മയക്കുമരുന്നുമായി ബദിയഡുക്ക പൊലീസാണ് പിടികൂടിയത് . ചെടേക്കാലിൽ വാഹന പരിശോധന നടത്തുന്നതിനിടെ കാറിൽ വരികയായിരുന്നു അമീറലി ,പൊലീസിനെ കണ്ടത്തൊടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടാൻ പൊലീസിന് ഓട്ടമത്സരം തന്നെ നടത്തേണ്ടി വന്നിരുന്നു.

എസ് ഐ കെ.പി. വിനോദ്കുമാറിന്റെ മുന്നിൽ ഓടിത്തളർന്നു പോയതല്ലെത്ത അമീറിന് രക്ഷപെടാൻ സാധിച്ചിരുന്നില്ല . പാന്റ്സിന്റെ കീശയിൽ സോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്, ഇയാളുടെപക്കലിൽ നിന്ന് കളിത്തോക്കും കണ്ടത്തിയിരുന്നു . കണ്ണൂർ, കാസർകോട് ,കർണ്ണാടക എന്നിവിടങ്ങളിലായി നിരവധി കേസുകളിൽ പ്രതിയാണ് അമീറലിയെന്ന് പൊലീസ് പറയുന്നു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP