Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിസ്മയ കേസ് വിധി സ്വാഗതാർഹം; കിരൺ കുമാറിനെതിരെയുള്ള നടപടി ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞെന്ന് മന്ത്രി ആന്റണി രാജു

വിസ്മയ കേസ് വിധി സ്വാഗതാർഹം; കിരൺ കുമാറിനെതിരെയുള്ള നടപടി ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞെന്ന് മന്ത്രി ആന്റണി രാജു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം. സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെതിരെയുള്ള കോടതി വിധി സ്വാഗതാർഹമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ കൊല്ലം ഓഫീസിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന കിരൺകുമാറിനെ ഭാര്യ വിസ്മയയുടെ ആത്മഹത്യയെ തുടർന്ന്45 ദിവസത്തിനുള്ളിൽ സമയബന്ധിതമായി അന്വേഷണം നടത്തിപിരിച്ചുവിട്ടിരുന്നു.

സർക്കാർ ഉദ്യോഗസ്ഥന്മാർ സ്ത്രീധനം വാങ്ങരുതെന്ന നിയമത്തിനു വിരുദ്ധമായി പ്രവർത്തിച്ച കിരൺ കുമാറിനെതിരെയുള്ള നടപടി ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതു പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് കോടതിവിധി പാഠമാകണമെന്നും ആന്റണി രാജു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP