Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കെ.വി. തോമസ് ഒരു ഓട്ടക്കാലണയാണ്'; ഒരേസമയം ബിജെപിയിലും സിപിഎമ്മിലും; എടുക്കാത്ത നാണയമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

'കെ.വി. തോമസ് ഒരു ഓട്ടക്കാലണയാണ്'; ഒരേസമയം ബിജെപിയിലും സിപിഎമ്മിലും; എടുക്കാത്ത നാണയമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോൺഗ്രസ് വിട്ട കെ.വി. തോമസ് ഓട്ടക്കാലണയെന്ന് പരിഹസിച്ച് കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. കെ.വി. തോമസ് ഒരേസമയം ബിജെപിയിലും സിപിഎമ്മിലും ഉണ്ടെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വിമർശിച്ചു.

കെ.വി. തോമസ് സ്വയം ആർജിച്ച ഒരു പേരുണ്ട്, തിരുത തോമസ്. തിരുതയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കടലിലും കായലിലും ഒരുപോലെ ജീവിക്കുന്ന മത്സ്യമാണ് തിരുത. തോമസും അങ്ങനെയാണ്, ഇവിടെയുമുണ്ട് അവിടെയുമുണ്ട്. രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപും ശേഷവുമുള്ള അദ്ദേഹത്തിന്റെ സാമ്പത്തിക നില ജനങ്ങൾക്ക് അറിയാം.

കോൺഗ്രസിലുണ്ടോ എന്നു ചോദിച്ചാൽ അവിടെയുണ്ട്, ബിജെപിയിലുണ്ടോ എന്നുചോദിച്ചാൽ അവിടെയുമുണ്ട്. അതുകൊണ്ട്, തോമസ് ഒരു ഓട്ടക്കാലണയാണ്. എടുക്കാത്ത നാണയമാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

മാർക്സിസ്റ്റ് പാർട്ടി അദ്ദേഹത്തെ ഇവിടെ ഇറക്കിയിരുന്നെങ്കിൽ കോൺഗ്രസ് രക്ഷപ്പെട്ടു. കാരണം, തോമസ് ആരാണെന്ന് ചോദിക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഇപ്പോൾ തടങ്കൽ പാളയത്തിൽ വെച്ചിരിക്കുന്നത്. അദ്ദേഹത്തെ റിലീസ് ചെയ്യണമെന്നും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP