Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202205Tuesday

'ഗത്യന്തരമില്ലാതെ കൊള്ളമുതൽ തിരിച്ച് നൽകുന്നത് പോലെ'; ഇന്ധനവില കുറച്ചതിൽ കേന്ദ്രത്തെ പരിഹസിച്ച് സുധാകരൻ

'ഗത്യന്തരമില്ലാതെ കൊള്ളമുതൽ തിരിച്ച് നൽകുന്നത് പോലെ'; ഇന്ധനവില കുറച്ചതിൽ കേന്ദ്രത്തെ പരിഹസിച്ച് സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്രസർക്കാർ ഇന്ധനവില കുറച്ചതിൽ പ്രതികരിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ഗത്യന്തരമില്ലാതെ കൊള്ളമുതൽ തിരിച്ച് നൽകുന്നത് പോലെയാണ് കേന്ദ്ര സർക്കാരിന്റെ ഇന്ധന നികുതി കുറച്ച നടപടിയെന്ന് സുധാകരൻ പരിഹസിച്ചു.

ഇന്ധന നികുതി കുറച്ചതിനും എൽ പി ജി സബ്‌സിഡി പുനഃസ്ഥാപിച്ചതിനും പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിലുള്ള സ്വാഭാവിക നടപടിയാണിത്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും വിലവർധിപ്പിച്ച ചരിത്രമാണ് മോദി സർക്കാരിന്റേതെന്നും സുധാകരൻ പറഞ്ഞു.

കേന്ദ്ര സർക്കാർ നികുതി കുറച്ചതിന്റെ ആനുപാതികമായിട്ടാണ് കേരളത്തിലും ഇന്ധനവിലയിൽ കുറവ് വന്നത്. കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിനും വരുമാനം വർധിക്കുന്നുണ്ട്. കേരളം ഇന്ധന നികുതി വർധിപ്പിച്ചില്ലെന്ന് ധനമന്ത്രി പറയുമ്പോഴും 2014ന് ശേഷം ഇതുവരെ കേരളത്തിന്റെ ഇന്ധന നികുതി വരുമാനം 50 ശതമാനമാണ് ഉയർന്നത്.

ആ നികുതി വരുമാനം കുറയുമെന്ന ഒറ്റക്കാരണം കൊണ്ടാണ് പെട്രോളിനെയും ഡീസലിനെയും ജി എസ് ടി യിൽ ഉൾപ്പെടുത്തുന്നതിനെ കേരളം എതിർക്കുന്നത്. അധികമായി ലഭിക്കുന്ന വരുമാനത്തിൽ ചെറിയ ഒരിളവ് നൽകിയെങ്കിലും കേരള ജനതയ്ക്ക് കൂടുതൽ ആശ്വാസം നൽകാനും സംസ്ഥാന സർക്കാർ തയ്യാറാകണം.

ഇത് മറച്ചുവെച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രസ്താവനയാണ് ധനമന്ത്രി നടത്തുന്നത്. സ്വന്തം നിലക്ക് നികുതി വേണ്ടെന്ന് വെക്കാൻ ഇതുവരെ കേരള സർക്കാർ തയ്യാറായില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഇന്ധനവില കൂടിയപ്പോൾ വർധിപ്പിച്ച വിലയുടെ നികുതി നാലുതവണ വേണ്ടെന്നുവെയ്ക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ തയ്യാറായിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP