Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ധന നികുതി സ്വാഭാവികമായി കുറഞ്ഞതല്ല; സംസ്ഥാനം കുറച്ചത് തന്നെയാണ്; ഇടതുസർക്കാർ ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്നും കെ. എൻ. ബാലഗോപാൽ

ഇന്ധന നികുതി സ്വാഭാവികമായി കുറഞ്ഞതല്ല; സംസ്ഥാനം കുറച്ചത് തന്നെയാണ്; ഇടതുസർക്കാർ ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്നും കെ. എൻ. ബാലഗോപാൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ ഇന്ധന നികുതി സ്വാഭാവികമായി കുറഞ്ഞതല്ലെന്നും സംസ്ഥാന സർക്കാർ കുറച്ചത് തന്നെയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രം കുറച്ചപ്പോൾ സ്വാഭാവികമായുണ്ടായ കുറവല്ലെന്നും സംസ്ഥാനം സ്വന്തമായി കുറച്ചതുതന്നെയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. സംസ്ഥാനത്ത് ഇന്ധനനികുതി ഇനി കുറയ്ക്കുന്നത് ആലോചനയിലില്ലെന്നും ധനമന്ത്രി പറഞ്ഞു.

ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരുന്നപ്പോൾ പലതവണ വർധിപ്പിച്ച ഇന്ധന നികുതി പിണറായി സർക്കാർ വന്ന് മൂന്നാം വർഷത്തിൽ കുറച്ചു. അതിന് ശേഷം നികുതി വർധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'കേന്ദ്രസർക്കാർ പെട്രോൾ വില കുറക്കുമ്പോൾ നമ്മളും കുറക്കാൻ തീരുമാനിച്ചു. അതാണ് വസ്തുത. മുമ്പ് പെട്രോളിന്റെ വില കുറയുന്ന ഘട്ടത്തിൽ, ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരുന്നപ്പോൾ 10-18 പ്രാവശ്യം നികുതി വർധിപ്പിച്ചിട്ടുണ്ട്. 2016-ൽ അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാരിന്റെ കാലംമുതൽ നികുതി വർധിപ്പിച്ചിട്ടില്ല. 2018-ൽ നമ്മൾ നികുതി കുറച്ചിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.

ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോഴുള്ള നികുതിയിലേക്ക് പോയാൽ പത്തോ ഇരുപതോ രൂപ കുറയും എന്നതാണ് വസ്തുതയെന്നും ബാലഗോപാൽ പറഞ്ഞു. നിലവിൽ പിരിച്ചുകൊണ്ടിരിക്കുന്ന സ്പെഷ്യൽ സെസ് കേന്ദ്രസർക്കാർ പിരിക്കാൻ പാടില്ലാത്തതാണ്. വളരെ അസാധാരണ സാഹചര്യത്തിൽ മാത്രം പിരിക്കേണ്ട സ്പെഷ്യൽ സെസ് ഇനത്തിലാണ് വലിയ തുക പിരിക്കുന്നത്. 30 രൂപ പിരിച്ചുകൊണ്ടിരുന്നത് ഇപ്പോൾ 22 രൂപ ആക്കി കുറച്ചിട്ടേയുള്ളൂ. പഴയ കണക്കനുസരിച്ച് പോകുകയാണെങ്കിൽ ഇനിയും 10-20 രൂപ കുറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പണപ്പെരുപ്പവും നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും പിടിച്ചുനിർത്താൻ കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചിരുന്നു. പെട്രോൾ ലിറ്ററിന് എട്ടുരൂപയും ഡീസലിന് ആറുരൂപയുമാണ് കുറച്ചത്. ആനുപാതികമായി കേരളത്തിൽ പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറച്ചുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേരത്തെ പറഞ്ഞിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP