Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിതാവ് വീണ്ടും വിവാഹം കഴിക്കുന്നതിൽ എതിർപ്പ്; മകനും സുഹൃത്തുക്കളും ചേർന്ന് വീട് അടിച്ചുതകർത്തതായി പരാതി

പിതാവ് വീണ്ടും വിവാഹം കഴിക്കുന്നതിൽ എതിർപ്പ്; മകനും സുഹൃത്തുക്കളും ചേർന്ന് വീട് അടിച്ചുതകർത്തതായി പരാതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിതാവ് വീണ്ടും വിവാഹിതനാകുന്നതിന്റെ വിരോധത്തിൽ മകൻ വീട് അടിച്ചുതകർക്കുകയും പണം മോഷ്ടിക്കുകയും ചെയ്തതായി പരാതി. കാട്ടാക്കട സ്വദേശി മനോഹരന്റെ വീട്ടിലാണ് മകൻ സനൽകുമാറും സുഹൃത്തുക്കളും അക്രമം അഴിച്ചുവിട്ടത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.

വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്ത സംഘം 45000 രൂപ അപഹരിച്ചതായും വസ്ത്രങ്ങളും അഞ്ച് നാടൻ കോഴികളെ മോഷ്ടിച്ചതായും മനോഹരൻ നൽകിയ പരാതിയിൽ പറയുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന താൻ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചതിന്റെ വിരോധത്തിലാണ് മകൻ ആക്രമണം നടത്തിയതെന്നാണ് മനോഹരന്റെ ആരോപണം.

ഭാര്യ മരിച്ചതിന് ശേഷം മനോഹരൻ ഒറ്റയ്ക്കാണ് താമസം. മകനും മകൾക്കും പാരമ്പര്യമായി നൽകാനുള്ള സ്വത്തുക്കളെല്ലാം നേരത്തെ വീതിച്ചുനൽകിയിരുന്നു. നിലവിൽ താമസിക്കുന്ന വീടും സ്ഥലവും താൻ ഒറ്റയ്ക്ക് അധ്വാനിച്ചുണ്ടാക്കിയതാണെന്നാണ് മനോഹരൻ പറയുന്നത്. ഭാര്യ മരിച്ചതോടെ തന്റെ കാര്യങ്ങൾ നോക്കാൻ ആരുമില്ലെന്നും അതിനാലാണ് വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതെന്നും മനോഹരൻ പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലാണ് മകനും മറ്റുനാലുപേരും വീട്ടിൽ കയറി അക്രമം അഴിച്ചുവിട്ടതെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.

കഴിഞ്ഞദിവസം വീടിന്റെ പിൻവാതിൽ തകർത്താണ് അക്രമിസംഘം വീട്ടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും പണം കവരുകയും ചെയ്തെന്നാണ് മനോഹരന്റെ പരാതി. വീട്ടിൽ വളർത്തിയിരുന്ന അഞ്ച് കോഴികളെ മോഷ്ടിച്ചതായും വസ്ത്രങ്ങൾ എടുത്തുകൊണ്ടുപോയതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. മനോഹരന്റെ പരാതിയിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP