Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനങ്ങൾ കഷ്ടപ്പെടുമ്പോൾ സർക്കാർ സന്തോഷിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യും; സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ഉമ്മൻ ചാണ്ടി

ജനങ്ങൾ കഷ്ടപ്പെടുമ്പോൾ സർക്കാർ സന്തോഷിക്കാൻ  തുടങ്ങിയാൽ എന്ത് ചെയ്യും; സംസ്ഥാന  സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേന്ദ്ര സർക്കാർ നികുതി കുറിച്ചിട്ടും സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായ കുറവല്ല സംസ്ഥാനം വരുത്തേണ്ടത്. നികുതി ഇളവ് ജനങ്ങൾക്ക് ഉള്ള ഔദാര്യമല്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. ജനങ്ങൾ കഷ്ടപ്പെടുമ്പോൾ സർക്കാർ സന്തോഷിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിക്കുന്നു.

സർക്കാരിന്റെ വാർഷികത്തിന് നൂറ് കോടി വകയിരുത്തിയ സർക്കാർ ആണിത്. ഇന്ധന വിലകുറച്ച കേന്ദ്രത്തിന്റെ നടപടി ആശ്വാസമാണ്. പക്ഷെ ഇതുകൊണ്ടായില്ല, സംസ്ഥാന സർക്കാരും നികുതി കുറയ്ക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ആത്മവിശ്വാസ കുറവാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. തൃക്കാക്കരയിലെ ഇടതു മുന്നണിയുടെ ആത്മവിശ്വാസ കുറവ് ഇ പി ജയരാജന്റെ വാക്കുകളിൽ വ്യക്തമാണ്. കെ റെയിലിൽ സർക്കാർ പിന്നോട്ട് പോയതും ഇതിന് ഉദാഹരണമാണ്. തൃക്കാക്കരയിൽ യുഡിഎഫ് മികച്ച വിജയം നേടും. തൃക്കാക്കരയിൽ മന്ത്രിമാരുടെ ക്യാമ്പ് ചെയ്തുള്ള പ്രചരണം നടക്കുന്നുണ്ട്. ജനാധിപത്യപരമായ പ്രചാരണങ്ങൾ അംഗീകരിക്കും, എന്നാൽ അധികാര ദുർവിനിയോഗം സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP