Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർക്ക് ഗുരുതര പരിക്ക്; വാഹനത്തിൽ നിന്നും മദ്യം പിടിച്ചെടുത്തു

മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർക്ക് ഗുരുതര പരിക്ക്; വാഹനത്തിൽ നിന്നും മദ്യം പിടിച്ചെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: മഞ്ചേശ്വരത്ത് എക്സൈസ് ഉദ്യോഗസ്ഥരെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സർക്കിൾ ഇൻസ്പെക്ടർ ജോയി ജോസഫ്, പ്രിവന്റീവ് ഓഫീസർ ദിവാകരൻ, എക്സൈസ് ഡ്രൈവർ ദിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വാഹനപരിശോധനയ്ക്കിടെ കാറിലെത്തിയ രണ്ടുപേർ എക്‌സൈസ് സംഘത്തിന്റെ വാഹനത്തിൽ മനഃപൂർവം ഇടിച്ചു കയറ്റുകയായിരുന്നു.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജോയ് ജോസഫിന്റെ കാലിൽ ഒന്നിലധികം പൊട്ടലുകളുണ്ട്. പ്രിവന്റീവ് ഓഫീസർ എൻ വി ദിവാകരന്റെ തലയോട്ടിയിൽ പൊട്ടലുണ്ട്. ഇരുവർക്കും ശസ്ത്രക്രിയ നടത്തണം. ഇരുവരെയും മംഗലാപുരം ഇന്ത്യാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

രാത്രിയോടെയായിരുന്നു സംഭവം. സോങ്കറിൽ പട്രോളിങ് നടത്തുകയായിരുന്നു എക്സൈസ് സംഘം. ഇതിനിടെ കാറിൽ എത്തിയ രണ്ട് പേർ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പ്രതികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്നും 103 ലിറ്റർ കർണാടക മദ്യം പിടിച്ചെടുത്തിട്ടുണ്ട്.

കർണ്ണാടക അതിർത്തിയോട് ചേർന്ന പ്രദേശമായതിനാൽ വൻതോതിൽ കർണാടക മദ്യം കേരളത്തിലേക്ക് കടത്തി വിൽപ്പന നടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എക്‌സൈസ് സംഘം പട്രോളിങ് നടത്തിയത്. വ്യാജ നമ്പർ പ്ലേറ്റ് പതിച്ച ഒരു മാരുതി സ്വിഫ്റ്റ് കാർ ഉപയോഗിച്ചായിരുന്നു ആക്രമണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP