Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വില്ലേജ് ഓഫിസിന്റെ പൂട്ടു പൊളിച്ച് പണം മോഷ്ടിച്ചു; സിസിടിവിയിൽ പ്രതിയുടെ ദൃശ്യം; മണിക്കൂറുകൾക്കകം പിടിയിൽ

വില്ലേജ് ഓഫിസിന്റെ പൂട്ടു പൊളിച്ച് പണം മോഷ്ടിച്ചു; സിസിടിവിയിൽ പ്രതിയുടെ ദൃശ്യം; മണിക്കൂറുകൾക്കകം പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ബേപ്പൂർ: വില്ലേജ് ഓഫിസിന്റെ പൂട്ടുപൊളിച്ചു പണം മോഷ്ടിച്ച കേസിലെ പ്രതിയുടെ ദൃശ്യം സിസിടിവിയിൽ കണ്ടെത്തിയതോടെ മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. തിരുവനന്തപുരം പൊഴിയൂർ കൊളത്തൂർ പല്ലൂർ അഖിൻ (23) ആണ് അറസ്റ്റിലായത്. തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വെള്ളിയാഴ്ച പുലർച്ചെയാണ് വില്ലേജ് ഓഫിസിന്റെ മുൻവശത്തെ പൂട്ടു പൊളിച്ചു മേശവലിപ്പിൽ നിന്നു 5,264 രൂപ മോഷ്ടിച്ചത്. വില്ലേജ് ഓഫിസിനു സമീപമുള്ള ജൂവലറിയിലെ സിസിടിവി പരിശോധിച്ചപ്പോൾ പ്രതിയുടെ ദൃശ്യം ലഭിച്ചിരുന്നു. ഇതു കേന്ദ്രീകരിച്ച് ബേപ്പൂർ മേഖലയിൽ 10 സിസിടിവികൾ കൂടി പരിശോധിച്ചപ്പോൾ പ്രതി ഫറോക്ക് ഭാഗത്തേക്കു പോയതായി കണ്ടെത്തി. ഉച്ചയ്ക്ക് ഫറോക്ക് റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചാണ് ബേപ്പൂർ ഇൻസ്‌പെക്ടർ വി സിജിത്ത് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

തിരുവനന്തപുരം പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതു കളവു കേസുകളിലും പാലക്കാട് 10 കിലോ കഞ്ചാവ് കടത്തിയ കേസിലും പ്രതിയായ അഖിൻ തിരുവനന്തപുരത്തുനിന്നു മോഷ്ടിച്ച ബൈക്കിൽ എത്തി ബേപ്പൂരിൽ ഒളിവിൽ താമസിക്കുകയായിരുന്നു. 3 മാസം മുൻപ് പിതാവിനൊപ്പം മത്സ്യബന്ധന ഹാർബറിൽ ജോലിക്കെത്തിയ പരിചയത്തിലാണ് ഇയാൾ വീണ്ടും ബേപ്പൂരിൽ എത്തിയതെന്നു പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP