Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹോദരന്റെ നിര്യാണം കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ അറിയാത്തതാകാം; സോണിയ ഗാന്ധിയും എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും സന്ദേശം അയച്ചിരുന്നതായും കെ വി തോമസ്

സഹോദരന്റെ നിര്യാണം കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ അറിയാത്തതാകാം; സോണിയ ഗാന്ധിയും എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും സന്ദേശം അയച്ചിരുന്നതായും കെ വി തോമസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വി ഡി സതീശൻ എന്നെയോർത്ത് വിലപിക്കേണ്ടതില്ലെന്നും സ്വന്തം പാർട്ടിയുടെയും മുന്നണിയുടെയും അവസ്ഥയോർത്ത് കരഞ്ഞാൽ മതിയെന്നും പ്രൊഫ. കെ വി തോമസ്. യേശുക്രിസ്തുവിനെ തൂക്കിലേറ്റാൻ കൊണ്ടുപോകുമ്പോൾ കരഞ്ഞ സ്ത്രീകളോട് യേശു പറഞ്ഞത്, നിങ്ങൾ എന്നെയോർത്തു വിലപിക്കേണ്ട; നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളേയും ഓർത്തു വിലപിക്കൂ എന്നാണ്. അതാണ് എനിക്കും സതീശനോട് പറയാനുള്ളത്.

എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച കെ വി തോമസിനെ പ്രചാരണത്തിനു കാണാനില്ലല്ലോ എന്ന വി ഡി സതീശന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കെ വി തോമസ്. സഹോദരന്റെ നിര്യാണത്തെ തുടർന്ന് രണ്ടുദിവസം ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴാണ് സതീശന്റെ പരിഹാസം. ഞാൻ സതീശനെ കാണിക്കാൻ ചെണ്ടകൊട്ടിയല്ല പ്രചാരണം നടത്തുന്നതെന്നും വീടുകളും സ്ഥാപനങ്ങളും കയറിയാണ് വോട്ടർമാരെ കാണുന്നത്.

സഹോദരന്റെ നിര്യാണം കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ അറിയാത്തതാകാം പരിഹാസത്തിനുപിന്നിൽ. സോണിയ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും മരണവിവരം അറിഞ്ഞ് സന്ദേശം അയച്ചിരുന്നതായും കെ വി തോമസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP