Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്പത്തിയാറുകാരന്റെ വൃക്കയിൽനിന്ന് നീക്കം ചെയ്തത് 206 കല്ലുകൾ; പുറത്തെടുത്തത് ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ

അമ്പത്തിയാറുകാരന്റെ വൃക്കയിൽനിന്ന് നീക്കം ചെയ്തത് 206 കല്ലുകൾ; പുറത്തെടുത്തത് ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ

സ്വന്തം ലേഖകൻ

ഹൈദരാബാദ്: അമ്പത്തിയാറുകാരന്റെ വൃക്കയിൽനിന്ന ഡോക്ടർമാർ നീക്കം ചെയ്തത് 206 കല്ലുകൾ. ഒരു മണിക്കൂർ നീണ്ടുനിന്ന താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയാണ് നാൽഗൊണ്ട സ്വദേശിയായ വീരമല്ല രാമകൃഷ്ണന്റെ ശരീരത്തിൽനിന്ന് കല്ലുകൾ നീക്കംചെയ്തത്.

കഴിഞ്ഞ ആറു മാസമായി വീരമല്ല കടുത്ത വേദനയെ തുടർന്ന് ബുദ്ധിമുട്ടുകയായിരുന്നു. തുടർന്ന് വീടിന് അടുത്തുള്ള ഡോക്ടറെ കണ്ടു. എന്നാൽ അദ്ദേഹം നൽകിയ മരുന്ന് വീരമല്ലയ്ക്ക് താത്കാലിക ആശ്വാസം മാത്രമാണ് നൽകിയത്. ഒടുവിൽ വേദന സഹിക്കാൻ വയ്യാതായപ്പോൾ ബൈരമാൽഗുഡയിലെ അവയർ ഗ്ലോബൽ ഹോസ്പിറ്റലിലെത്തുകയായിരുന്നു. ഈ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. പൂല നവീൻ കുമാറിർ വീരമല്ലയെ പരിശോധിച്ച ശേഷം ശസ്ത്രക്രിയ നിർദേശിച്ചു.

നവീൻ കുമാറിനൊപ്പം കൺസൾട്ടന്റെ യൂറോളജിസ്റ്റ് ഡോ വേണു മന്നെ, അനസ്ത്യേഷോളജിസ്റ്റ് ഡോ. മോഹൻ എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി. ഓപ്പറേഷൻ കഴിഞ്ഞ് ഒരു ദിവത്തിനുള്ളിൽ വീരമല്ല ആശുപത്രി വിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP