Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുണ്ടകളുടെ കരുതൽ തടങ്കൽ; കലക്ടർമാരുടെ അധികാരം വിഭജിച്ചെടുക്കാൻ പൊലീസ്

ഗുണ്ടകളുടെ കരുതൽ തടങ്കൽ; കലക്ടർമാരുടെ അധികാരം വിഭജിച്ചെടുക്കാൻ പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കലക്ടർമാർക്ക് മാത്രം അധികാരം ഉള്ള കാപ്പ (കേരള ആന്റിസോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) ആക്ട് പൊലീസിനും വിഭജിച്ചു നൽകാൻ സർക്കാർ ഒരുങ്ങുന്നു. കാപ്പ പ്രകാരം ഗുണ്ടകളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിടാനുള്ള കലക്ടർമാരുടെ അധികാരം ഡിഐജി റാങ്കിനു മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കുകൂടി നൽകണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

ഈ നിയമപ്രകാരം 154 തടവുകാരെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ശുപാർശ നൽകിയപ്പോൾ 48 കേസുകളിൽ മാത്രമാണു കലക്ടർമാർ ഒപ്പുവച്ചത്. മാർച്ച് 31 വരെയുള്ള കണക്കാണിത്. കലക്ടർമാരുടെ നടപടി ക്രമസമാധാന പരിപാലനത്തെ ബാധിക്കുന്നതായി എസ്‌പിമാർ പറഞ്ഞു. ഇതിനെതിരെ കഴിഞ്ഞ ദിവസം ചേർന്ന പൊലീസ് ഉന്നതതല യോഗത്തിൽ എസ്‌പിമാർ വിമർശനം ഉയർത്തി.

മറ്റു സംസ്ഥാനങ്ങളിലേതു പോലെ ജില്ലാ പൊലീസ് മേധാവികൾക്കു മജിസ്റ്റീരിയൽ അധികാരം നൽകണമെന്നു ചിലർ ആവശ്യപ്പെട്ടു. എന്നാൽ കാപ്പ നിയമം പ്രയോഗിക്കാൻ കലക്ടർമാരുടെ അധികാരം നിലനിർത്തിക്കൊണ്ട് ഡിഐജി റാങ്കിനു മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കു കൂടി നൽകണമെന്ന നിർദേശമാണു പരിഗണനയിലെന്ന് ഉന്നതർ വ്യക്തമാക്കി.

അതേസമയം പൊലീസ് വാദിയായ കേസുകളിൽ ഗുണ്ടകൾക്കെതിരായ റിപ്പോർട്ടുകൾ കലക്ടർമാർക്കു തന്നെ നൽകാമെന്നാണു ധാരണ. ഈ നിർദേശങ്ങളെല്ലാം എഡിജിപിമാരുടെ സമിതി പരിശോധിച്ചു ശുപാർശ ഡിജിപി അനിൽകാന്തിനു നൽകും. മുൻപു പലവട്ടം ഈ അധികാരം പൊലീസിനു നൽകുന്നതിനെ ഐഎഎസ് ഉദ്യോഗസ്ഥർ എതിർത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP