Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാവിലെയുള്ള യാത്രയ്ക്കിടെ കോടമഞ്ഞ് കാഴ്ച മറച്ചു; മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് പിതാവും പിഞ്ചുകുഞ്ഞും മരിച്ചു: ഗുരുതരമായി പരിക്കേറ്റ അഞ്ച് പേർ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

രാവിലെയുള്ള യാത്രയ്ക്കിടെ കോടമഞ്ഞ് കാഴ്ച മറച്ചു; മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് പിതാവും പിഞ്ചുകുഞ്ഞും മരിച്ചു: ഗുരുതരമായി പരിക്കേറ്റ അഞ്ച് പേർ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

സ്വന്തം ലേഖകൻ

കോടമഞ്ഞ് കാഴ്ച മറച്ചതിനെ തുടർന്ന് കാർ കൊക്കയിലേക്ക് മറിഞ്ഞ് പിതാവും പിഞ്ചുകുഞ്ഞും മരിച്ചു. ദേവികുളം ഗ്യാപ് റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. ആന്ധ്രയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശ് അണ്ണാമയ്യ ജില്ലാ സ്വദേശികളായ നൗഷാദ് (32) എട്ടുമാസം പ്രായമുള്ള മകൾ നൈസ എന്നിവരാണ് മരിച്ചത്. നൗഷാദിന്റെ ഭാര്യ ഐഷ (27), മകൾ അലീസ (5), ബന്ധുക്കളായ നസറുദ്ദീൻ (44) ഭാര്യ ഗൗഹർ (35), മകൻ ഗൗസ് (5) , അൽത്താഫ് (33) മുസ്തഫ (14) എന്നിവർക്കാണ് പരുക്കേറ്റത്.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അഞ്ചുപേരെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കനത്ത കോടമഞ്ഞു മൂലം ഡ്രൈവറുടെ കാഴ്ച മറഞ്ഞതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ ഏഴരയോടെ ദേവികുളം ഗ്യാപ് റോഡിലാണ് അപകടം. മൂന്ന് വാഹനങ്ങളിലായി 18 പേരാണ് ആന്ധ്രായിൽ നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയത്. നിയന്ത്രണം വിട്ട വാഹനം പലതവണ മറിഞ്ഞ് താഴെ ബൈസൺ വാലി റോഡിൽ പതിക്കുക ആയിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ വാഹനത്തിൽ നിന്നും തെറിച്ച് പല സ്ഥലത്തായി പരിക്കേറ്റ് കിടന്നവരെ തോട്ടം തൊഴിലാളികളാണ് ചുമന്ന് ഗ്യാപ് റോഡിലേക്കെത്തിച്ചത്. നൗഷാദും നൈസയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൂന്നാർ ഡിവൈഎസ്‌പി കെ. ആർ മനോജ്, എസ്എച്ച്ഒമാരായ കെ. ആർ മനേഷ്, ശിവലാൽ, എസ്‌ഐ ഷാഹുൽ ഹമീദ് എന്നിവരും സ്‌റ്റേഷൻ ഓഫിസർ ബെൽവിൻ ഡേവിസിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനം നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP