Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കനത്ത മഴ: എറണാകുളം ജില്ലയിൽ കോടിക്കണക്കിന് രൂപയുടെ കൃഷി നശിച്ചു; പാലക്കാട് കൺട്രോൾ റൂം തുറന്നു

കനത്ത മഴ: എറണാകുളം ജില്ലയിൽ കോടിക്കണക്കിന് രൂപയുടെ കൃഷി നശിച്ചു; പാലക്കാട് കൺട്രോൾ റൂം തുറന്നു

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: കനത്ത മഴയിൽ എറണാകുളം ജില്ലയിൽ കോടികളുടെ കൃഷി നാശം. ജില്ലയിൽ 3.75 കോടി രൂപയുടെ കൃഷി നാശമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. 165.22 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചു. വാഴ, നെൽകൃഷികളാണ് കൂടുതൽ നശിച്ചത്.

ഇന്നത്തെ മഴയിൽ നാല് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കൊച്ചി കോർപ്പറേഷനെയും കളമശ്ശേരി മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന മുട്ടാർ കടവ് പാലം അപകടാവസ്ഥയിലായി. പാലം താഴേക്ക് താഴ്ന്ന് കൊണ്ടിരിക്കുന്നതിനാൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പാലം പൊളിച്ചുമാറ്റുമെന്ന് അധികൃതർ അറിയിച്ചു.

മഴ ശക്തമായതിനെ തുടർന്ന് പാലക്കാട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു. മഴ കണക്കിലെടുത്ത് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ 24 മണിക്കൂർ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂം നമ്പറുകൾ തഹസിൽദാർ, പാലക്കാട് - 9447735012, 04912505770; തഹസിൽദാർ, ആലത്തൂർ - 9447735014, 04922 222324; തഹസിൽദാർ, ചിറ്റൂർ - 8547610099, 04923 224740; തഹസിൽദാർ, ഒറ്റപ്പാലം - 9447735015, 04662 244322; തഹസിൽദാർ, പട്ടാമ്പി - 8547618445, 04662 214300; തഹസിൽദാർ, മണ്ണാർക്കാട് - 7907657294, 04924-222397; തഹസിൽദാർ, അട്ടപ്പാടി - 9446475907 എന്നിവയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP