Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷിബു ബേബിജോണിന്റെ വീട്ടിലെ മോഷണം: കന്യാകുമാരി സ്വദേശിയായ പ്രതി പിടിയിൽ; സ്വർണം പിടിച്ചെടുത്തു

ഷിബു ബേബിജോണിന്റെ വീട്ടിലെ മോഷണം:  കന്യാകുമാരി സ്വദേശിയായ പ്രതി പിടിയിൽ; സ്വർണം പിടിച്ചെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഷിബു ബേബി ജോണിന്റെ വീട്ടിലെ മോഷണം നടത്തിയ പ്രതി പിടിയിൽ. കന്യാകുമാരി സ്വദേശി രമേഷ് രാസാത്തി രമേഷ് ആണ് പിടിയാലയത്.

പ്രതിയിൽ നിന്ന് 35 പവൻ സ്വർണാഭരണങ്ങളും 15 പവൻ സ്വർണം ഉരുക്കിയ നിലയിലും പിടിച്ചെടുത്തു. കൊല്ലം സിറ്റി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ കൊല്ലം കടപ്പാക്കടയിലെ കുടുംബ വീട്ടിൽ കവർച്ച നടന്നത്. അൻപത് പവനോളം സ്വർണാഭരണങ്ങൾ നഷ്ടമായിരുന്നു. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടിൽ മോഷണം നടന്നത്.

ഷിബു ബേബിജോൺ നിലവിൽ താമസിക്കുന്ന വീടിനോട് ചേർന്ന് തന്നെയാണ് കുടുംബവീട്. രാത്രി ഇവിടെ ആരും ഉണ്ടാവാറില്ല. ഇത് മനസ്സിലാക്കിയാവണം മോഷണം നടത്തിയത് എന്നാണ് സംശയം. ഷിബു ബേബി ജോണിന്റെ അമ്മയുടെ വിവാഹ ആഭരണങ്ങളാണ് നഷ്ടമായത്.

വാതിൽ വഴി അകത്തു കയറിയാണ് മോഷണം നടത്തിയിരുന്നത്. അകത്തുള്ള കണ്ണാടി വാതിലുകൾ തകർത്ത നിലയിലാണ്. രണ്ടാമത്തെ നിലയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയിരുന്നത്. പൊലീസും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയിരുന്നു.സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നിരുന്നത്. വാതിൽ പൊളിച്ച് മോഷണം നടത്തുന്ന രീതിയുള്ള നഗരത്തിലെ മോഷ്ടാക്കളെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP