Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃക്കാക്കരയിലേക്ക് പരിഗണിച്ചത് ഒറ്റപ്പേരു മാത്രം; ഏകകണ്ഠമായി തിരഞ്ഞെടുത്തു; ഇത് സിപിഎം രീതിയെന്ന് പി.രാജീവ്

തൃക്കാക്കരയിലേക്ക് പരിഗണിച്ചത് ഒറ്റപ്പേരു മാത്രം; ഏകകണ്ഠമായി തിരഞ്ഞെടുത്തു; ഇത് സിപിഎം രീതിയെന്ന് പി.രാജീവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കരയിലേക്ക് ഒറ്റപ്പേരു മാത്രമാണു പരിഗണിച്ചതെന്നും മുഴുവൻ സമയ പാർട്ടിക്കാർ അല്ലാത്തവരെ മൽസരിപ്പിക്കുന്നത് ആദ്യമായിട്ടല്ലെന്നും മന്ത്രി പി.രാജീവ്. വിവിധ മേഖലയിൽ മികവു തെളിയിക്കുന്നവരെ തിരഞ്ഞെടുപ്പു രംഗത്തു കൊണ്ടുവരുന്നത് പാർട്ടിയുടെ രീതിയാണെന്നും രാജീവ് പറഞ്ഞു.

തൃക്കാക്കരയിൽ ഡോ. ജോ ജോസഫിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം പ്രതികരിക്കുകയായിരുന്നു രാജീവ്. 'സിപിഎം ഇന്നു മാത്രമാണ് സ്ഥാനാർത്ഥിയുടെ കാര്യം ചർച്ച ചെയ്തത്. ഒരു പേരു മാത്രമേ പരിഗണനയിൽ വന്നുള്ളൂ, അയാളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. രാഷ്ട്രീയ പ്രവർത്തനം മുഴുവൻ സമയം പ്രവർത്തനം മാത്രമല്ല. പ്രൊഫഷനലുകൾ, എൻജിനീയർമാർ, ഡോക്ടർമാർ ഇവരെല്ലാം ചേരുന്നതാണു രാഷ്ട്രീയ പ്രവർത്തനം.

നേരത്തേ പലരും സിപിഎമ്മിനോടു ചേർന്നാണു നിന്നിരുന്നത്. എന്നാൽ ഇപ്പോൾ പലരും സിപിഎമ്മിന് ഉള്ളിലേക്കു വരികയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചെറുപ്പക്കാരനാണ് ഡോ. ജോ' രാജീവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP