Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടത് മുന്നണിക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കും; ആശയക്കുഴപ്പമില്ലെന്ന് കെ എസ് അരുൺ കുമാർ

ഇടത് മുന്നണിക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കും; ആശയക്കുഴപ്പമില്ലെന്ന് കെ എസ് അരുൺ കുമാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കരയിൽ ഇടത് മുന്നണിക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് അഡ്വ.കെ എസ് അരുൺ കുമാർ. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പങ്ങളില്ലെന്നും വിജയം നേടി ഇടതു മുന്നണി നിയമസഭയിൽ സെഞ്ച്വറി തികയ്ക്കുമെന്നും അരുൺ കുമാർ പ്രതികരിച്ചു.

സ്ഥാനാർത്ഥി പ്രഖ്യാപന അഭ്യൂഹങ്ങൾക്ക് പിന്നാലെ ആദ്യമായാണ് അരുൺ കുമാറിന്റെ പ്രതികരണം. സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളോടും ചുവരെഴുത്തുകളോടും പ്രതികരിക്കാൻ തയ്യാറാകാതിരുന്ന അരുൺ കുമാർ, അതെല്ലാം ഇടത് നേതാക്കൾ വിശദീകരിച്ചല്ലോ എന്ന് പറഞ്ഞൊഴിഞ്ഞു.

ഇടത് മുന്നണിയുടെ സ്ഥാനാർത്ഥിയെ എൽഡിഎഫ് കൺവീനറും നേതാക്കളും ചേർന്ന് ഇന്നാണ് പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥിക്ക് വേണ്ടി ആവശോജ്ജലമായ പ്രവർത്തനങ്ങളുമായി ഞങ്ങൾ മുന്നോട്ട് പോകും. എൽഡിഎഫിന്റെ സ്ഥാനാർത്ഥി മികച്ച ഡോക്ടറും മികച്ച പൊതുപ്രവർത്തകനും മികച്ച എഴുത്തുകാരനുമാണ്.

ഇത്തവണത്തെ വിജയത്തോടെ സെഞ്ചുറി തികയ്ക്കാൻ ഇടത് മുന്നണിക്ക് കഴിയും. സ്ഥാനാർത്ഥി പ്രഖ്യാപവുമായി ബന്ധപ്പെട്ട ട്രോളുകളെ ഭയക്കുന്നില്ലെന്നും അതിനെ രാഷ്ട്രീയമായി മാത്രമാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP