Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കാലിനു പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ആൾ മരിച്ചു; കൊലപാതകമെന്ന് സംശയം: നാടോടി സ്ത്രീ കസ്റ്റഡയിൽ

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കാലിനു പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ആൾ മരിച്ചു; കൊലപാതകമെന്ന് സംശയം: നാടോടി സ്ത്രീ കസ്റ്റഡയിൽ

സ്വന്തം ലേഖകൻ

തൊടുപുഴ: ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കാലിനു പരുക്കേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ആൾ മരിച്ചു. ഉടുമ്പന്നൂർ നടൂപ്പറമ്പിൽ അബ്ദുൽ സലാം (അമ്പി-52) ആണ് മരിച്ചത്. രക്തം വാർന്ന് പോയ നിലയിൽ കണ്ടെത്തിയ ഇയാളെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ടയാളാണു സലാമെന്നു പൊലീസ് പറഞ്ഞു. മരണം കൊലപാതകമെന്ന സംശയത്തെ തുടർന്ന് ടൗണിൽ അലഞ്ഞു നടക്കുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ നഗരത്തിൽ അലഞ്ഞു തിരിയുന്ന സ്ത്രീയുമായി മദ്യം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായതായി സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ സ്ത്രീയെ കസ്റ്റഡിയിലെടുത്തത്. ഇവർ മുൻപും പലരെയും സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചിട്ടുമുണ്ട്. ഇവരാണോ സലാമിനെ ഉപദ്രവിച്ചതെന്ന കാര്യത്തിൽ തെളിവു ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഇയാളെ പരുക്കേറ്റ നിലയിൽ കണ്ടതായി നാട്ടുകാർ പൊലീസിൽ അറിയിച്ചത്. പൊലീസെത്തി ഓട്ടോയിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. എസ്എച്ച്ഒ വി സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഷെരീഫയാണ് അബ്ദുൽ സലാമിന്റെ ഭാര്യ. മക്കൾ: മുബീന, മിഥിലാജ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP