Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202302Saturday

നടുറോഡിൽ വിദ്യാർത്ഥിനിയെ പിന്തുടർന്ന് കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ

നടുറോഡിൽ വിദ്യാർത്ഥിനിയെ പിന്തുടർന്ന് കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

കൊല്ലം: പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥിനിയെ നടുറോഡിൽ അപമാനിക്കുകയും കയറി പിടിക്കുകയും ചെയ്ത യുവാവിനെ കിളികൊല്ലൂർ പൊലീസ് പിടികൂടി. കൊറ്റങ്കര പേരൂർ തൊട്ടാവാടി വീട്ടിൽ ബിജു (39) ആണ് പൊലീസ് പിടിയിലായത്. കൂട്ടുകാരികൾക്കൊപ്പം വനിതാ ഹോസ്റ്റലിൽ നിന്നും ജംഗ്ഷനിലേക്ക് വന്ന പെൺകുട്ടിയെ പിന്തുടർന്ന് കയറിപ്പിടിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പെൺകുട്ടികൾ ഉറക്കെ നിലവിളിച്ചു. ആളുകൾ കൂടിയതോടെ യുവാവിനെ നാട്ടുകാരും വിദ്യാർത്ഥികളും ചേർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു.

തുടർന്ന് പൊലീസ് കരിക്കോട് റെയിൽവേട്രാക്കിന് സമീപം നാട്ടുകാർ തടഞ്ഞുവച്ച യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കിളികൊല്ലൂർ ഇൻസ്‌പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർമാരായ അനീഷ്.എ.പി, സ്വാതി. വി, മധു, ജയൻ കെ സക്കറിയ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP