Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഹുലിനെതിരായ പി.ജെ.കുര്യന്റെ വിവാദ പ്രസ്താവന: ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് സുധാകരൻ

രാഹുലിനെതിരായ പി.ജെ.കുര്യന്റെ വിവാദ പ്രസ്താവന: ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഹുൽഗാന്ധിക്കെതിരെയുള്ള പി ജെ കുര്യന്റെ പ്രസ്താവന ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ്. ഹൈക്കമാൻഡാണ് ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. കെ വി തോമസിനോട് ഒരു തെറ്റായ വാക്കും താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുധാകരൻ മോശമായി പറഞ്ഞതുകൊണ്ടാണ് താൻ സിപിഎം സമ്മേളനത്തിൽ പോയതെന്നായിരുന്നു തോമസിന്റെ പ്രസ്താവന. 35 ലക്ഷം പേരെ അംഗങ്ങളായി ചേർത്തു. ഇതിൽ 13 ലക്ഷം പേർ ഡിജിറ്റൽ വഴി ചേർത്തതാണെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസ് പ്രവർത്തകർക്ക് നിയമസഹായം നൽകുന്നതിനുള്ള വേദി കെപിസിസിയിൽ നിലവിൽ വന്നു.

നിയമസഹായവേദി ചെയർമാനായി അഡ്വ വി എസ് ചന്ദ്രശേഖരൻ ചുമതലയേറ്റു. കെപിസിസി പ്രസിഡന്റിന്റെ സന്നിധ്യത്തിലായിരുന്നു ചുമതല ഏറ്റത്. രാഷ്ട്രീയകേസുകളിൽ ഉൾപ്പെടുന്ന പാർട്ടി പ്രവർത്തകർക്ക് സഹായം നൽകുമെന്ന് കെ. സുധാകരൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP