Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു വർഷത്തോളം കെട്ടിട നിർമ്മാണം വൈകിപ്പിച്ചു; കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓഫീസറെ പിടികൂടി വിജിലൻസ് സംഘം

ഒരു വർഷത്തോളം കെട്ടിട നിർമ്മാണം വൈകിപ്പിച്ചു; കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓഫീസറെ പിടികൂടി വിജിലൻസ് സംഘം

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി : കെട്ടിട ഉടമയോട് കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് ഗ്രേഡ് സെക്കന്റ് ഓവർസീയർ പി സുധി ആണ് പിടിയിലായത്. വയനാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്‌ക്വാഡാണ് കൈക്കൂലി സഹിതം സുധിയെ പിടിച്ചത്.

ഒരു വർഷത്തോളം കെട്ടിട നിർമ്മാണം വൈകിപ്പിച്ചതിനെ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇന്ന് ഓവർസീയറെ സൈറ്റിൽ കൂട്ടികൊണ്ട് പോയി 5000 രൂപ കൈക്കൂലിയായി നൽകി.

ഈ പണമാണ് വിജിലൻസ് സംഘം തെളിവ് സഹിതം പിടികൂടിയത്. വയനാട് വിജിലൻസ് യൂണിറ്റിലെ ഇൻസ്‌പെക്ടർമാരായ ശശിധരൻ, ജയപ്രകാശ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP