Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്സവങ്ങൾ ഇതരമതസ്ഥർക്കെതിരെയുള്ള ആക്രമത്തിനുള്ള അവസരമാക്കി മാറ്റുന്നുവെന്ന് മുഖ്യമന്ത്രി; പിണറായി പെരുമയ്ക്ക് കൊടിയിറങ്ങി

ഉത്സവങ്ങൾ ഇതരമതസ്ഥർക്കെതിരെയുള്ള ആക്രമത്തിനുള്ള അവസരമാക്കി മാറ്റുന്നുവെന്ന് മുഖ്യമന്ത്രി; പിണറായി പെരുമയ്ക്ക് കൊടിയിറങ്ങി

മറുനാടൻ മലയാളി ബ്യൂറോ

പിണറായി: രണ്ടാഴ്ചയിലേറെയായി നീണ്ടുനിന്ന പിണറായി പെരുമ -2022 സർഗ്ഗോത്സവം സമാപിച്ചു. പിണറായിയിൽ പ്രത്യേകം ഒരുക്കിയ തുറന്ന വേദിയിൽ നടന്ന സമാപന
സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

രണ്ടു വർഷം പിണറായി പെരുമ നടക്കാതെ പോയതിൽ തനിക്കും വിഷമമുണ്ടെന്നുംആ രണ്ട് വർഷവും മറ്റെല്ലാം മറന്ന് മനുഷ്യ ജീവിതങ്ങൾ രക്ഷിക്കുന്നതിലായിരുന്നു നമ്മുടെ ശ്രദ്ധയെന്നും മുഖ്യമന്ത്രി പറഞ്ഞു.അത്കൊണ്ട് തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റും വിധം കോവിഡിനെ കീഴടക്കാൻ നമുക്ക് കഴിഞ്ഞു. നവോത്ഥാന നേട്ടങ്ങളുടെ തുടർച്ചയായി നമ്മൾ കൈവരിച്ച ഒരുമയാണ് അതിനു നമ്മെ പ്രാപ്തരാക്കിയത്. വിവേകാനന്ദൻ ഭ്രാന്താലയമെന്നു വിളിച്ച കേരളത്തെ മനുഷ്യാലയമാക്കി മാറ്റിതീർത്തവരാണ് നമ്മൾ.

നമ്മുടെ ഒരുമയെ തകർക്കാൻ ചിലർ ഇപ്പോഴും ശ്രമം തുടരുന്നുണ്ട്.ഉത്സവങ്ങളെ ഇതര മതസ്ഥർക്ക് എതിരായ ആക്രമണത്തിനുള്ള അവസരമാക്കി ചിലർമാറ്റുന്നു.ഇത് നമ്മുടെ രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കും.മതനിരപേക്ഷത സംരക്ഷിച്ചു കൊണ്ടുജനങ്ങളുടെ ഒരുമ വളർത്തിയെടുത്ത് മാത്രമേ വിഭാഗീയ ചിന്തകളെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.പിണറായി പെരുമ ഇത്തരമൊരു ശ്രമത്തിന്റെ ഭാഗമാണെന്നും ഇത്തരം പരിപാടികൾ വ്യാപിപ്പിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി എം.വി ഗോവിന്ദൻ അധ്യക്ഷനായി.

എം വി ജയരാജൻ(സി.പി. എം) വി.എ നാരായണൻ (കോൺഗ്രസ്),സി.എൻ ചന്ദ്രൻ(സിപിഐ),കെ ശശീധരൻ, പിണറായി ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ കെ.കെ രാജീവൻ,ഒ വി ജനാർദ്ദനൻ പങ്കെടുത്തു.

സർഗ്ഗോത്സവം ഫെസ്റ്റിവൽ ഡയറക്ടർ സൂര്യകൃഷ്ണമൂർത്തിക്ക് സംഘാടകസമിതി നൽകിയ സ്നേഹോപഹാരങ്ങൾ മുഖ്യമന്ത്രിയും എം വി ഗോവിന്ദൻ മാസ്റ്ററും വേദിയിൽ വച്ച് കൈമാറി. തുടർന്ന് സൂര്യാകൃഷ്ണമൂർത്തി ആശയാവിഷ്‌ക്കാരവും സംവിധാനവും നിർവഹിച്ച അഗ്നി 2 എന്ന മെഗാ സ്റ്റേജ്ഷോയും അരങ്ങേറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP