Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓസ്ട്രേലിയയിലേക്ക് നഴ്സിങ് വിസ വാഗ്ദാനം നൽകി പണം തട്ടി; പരാതിയിൽ കേസെടുത്ത് പൊലിസ്

ഓസ്ട്രേലിയയിലേക്ക് നഴ്സിങ് വിസ വാഗ്ദാനം നൽകി പണം തട്ടി; പരാതിയിൽ കേസെടുത്ത് പൊലിസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വിദേശത്തേക്ക് നഴ്സിങ് വിസ വാഗ്ദാനം നൽകി ഒന്നേകാൽ ലക്ഷം രൂപ തട്ടിയെടുത്തുന്നുവെന്ന പരാതിയിൽ എർണാകുളത്തെ സ്വകാര്യ റിക്രൂട്ടിങ് സ്ഥാപനത്തിനെതിരെ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. ഓസ്ട്രേലിയയിലേക്ക് നഴ്സിങ് വിസ വാഗ്ദാനം നൽകി പരാതിക്കാരനായ ഉദയഗിരിമണക്കടവിലെ നെല്ലിക്കൽ വീട്ടിൽ എൻ.ടി ജോസഫിന്റെ മകന്റെ അക്കൗണ്ടിൽ നിന്നും പണം നൽകിയ ശേഷം വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ്.

എർണാകുളത്തെ ഗുഡ്സ്സ്പീഡ് എമിേ്രഗഷൻ ആൻഡ് സ്റ്റഡി അബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി സ്ഥാപന ഉടമ ടി.കെ അനൂപ് കുമാറിന്റെ പേരിലാണ് ആലക്കോട് പൊലിസ് കേസെടുത്തത്. 2019 മെയ് 20 നും ജൂൺ 21നുമിടെയിൽ പരാതിക്കാരന്റെ മകന്റെ ഭാര്യയ്ക്ക് ഓസ്ട്രേലിയയിലെക്ക് നഴ്സിങ് വിസ വാഗദാനം നൽകി മകന്റെ ബാങ്ക് അക്കൗണ്ട് വഴി 1,24,300 രൂപ കൈപ്പറ്റിയ ശേഷം പിന്നീട് വിസയോ കൊടുത്ത പണമോ തിരിച്ചുനൽകാതെ മകനെ വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. ആലക്കോട് പൊലിസാണ് കേസ് അന്വേഷിച്ചുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP